കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സുകന്യ മന്ദിരത്തിൽ മേരിസുമി അൽഫോൺസ് (32) ആണ് മരിച്ചത്. കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
സുരേഷ് ബാബുവാണ് ഭർത്താവ്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മലപ്പുറത്ത് എഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ
No Comment.