Skip to content

chithrodayamflashnews.com

Asnap 1409

വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നീട്ടിവച്ചു:​ മാർച്ച് ഒന്നിന് നടക്കും

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മാറ്റിനിശ്ചയിച്ചു. നേരത്തെ ഫെബ്രുവരി 25-ന് നിശ്ചയിച്ചിരുന്ന ചടങ്ങ് മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് നടക്കും. ഉദ്ഘാടന ദിവസം പൊതുഅവധി ആയിരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്. കൂടാതെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി നടപടികൾ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ആദ്യഘട്ടത്തിൽ (ഫേസ് 1) ഉൾപ്പെട്ട 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. വീടുകളുടെ താക്കോൽ ദാനത്തോടൊപ്പം തന്നെ ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരിതബാധിതരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നത്.

 

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് -ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി

 

എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടണം; നിർദേശവുമായി ഇന്ത്യൻ എംബസി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6