Skip to content

chithrodayamflashnews.com

November 29, 2026 8:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.

കോഴിക്കോട്: പുതിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് 3 ചുമട്ടുതൊഴിലാളികൾ മരിച്ചു. പുതിയങ്ങാടി സ്വദേശികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് എന്ന തൊഴിലാളി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..

‘റംസാൻ നോമ്പായതിനാൽ ജോലി നേരത്തെ തീർത്ത് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കിയ ശേഷം കെട്ടിടത്തിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ.’ ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ ഒരുമിച്ചിരുന്ന വരാന്തയിലേക്കാണ് കെട്ടിടത്തിന്റെ മുകൾഭാഗത്തെ സ്ലാബ് പൊളിഞ്ഞുവീണത്.

അപകടം നടന്ന ഉടനെ ജബ്ബാറിനെയും അഷ്റഫിനെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബഷീറും മരണത്തിന് കീഴടങ്ങി..

50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കണമെന്ന് കോർപ്പറേഷൻ അധികൃതർ പലതവണ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. എന്നാൽ, കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥരുടെ വാദം..

​കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗാമ ഏജൻസീസ് ഉടമ പറയുന്നതനുസരിച്ച്, എല്ലാ മാസവും കൃത്യമായി 5ാം തീയതി കോർപ്പറേഷനിൽ വാടക അടയ്ക്കാറുണ്ട്. ഇതിനിടെ കോർപ്പറേഷൻ ചില അറ്റക്കുറ്റപ്പണികൾ നടത്തിയിരുന്നുവെന്നും എന്നാൽ കെട്ടിടം ഒഴിയാൻ ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..


 

ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല; ഗാന്ധിജിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

ഇന്നത്തെദിവസഫലം  24-022026 ചൊവ്വാഴ്ച കാർത്തികനക്ഷത്രം എടവക്കൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6