യുവ സംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. മലപ്പുറം കോട്ടക്കൽ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയായ നിതീഷ്, കിഴക്കേപുരക്കൽ നാരായണൻ-സുധ ദമ്പതികളുടെ മകനാണ്. നടൻ ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു നിതീഷ്.
ചിത്രത്തിന്റെ റിലീസിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും നിതീഷ് സജീവമായിരുന്നു. സിപിഎം പെരുമണ്ണ മോസ്കോ ബ്രാഞ്ച് അംഗമായും ഡിവൈഎഫ്ഐ പെരുമണ്ണ മുൻ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. സഹോദരി: ശ്രീകുട്ടി

ഇന്നത്തെദിവസഫലം ( പൊതുവായി ) 28- 02-2026-പൂണർത് കർക്കിടകക്കൂർ – ശനിയായാഴ്ച
No Comment.