Skip to content

chithrodayamflashnews.com

October 15, 2026 1:22 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…

ഒന്നിച്ചു കളിച്ചു വളർന്ന 2 ഉറ്റസുഹൃത്തുക്കൾ മണത്തിലും വേർപിരിയാതെ മടങ്ങി. മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണു മരിച്ച ഇട്ടിലാക്കൽ സ്കൂളിലെ പിഞ്ചുബാലന്മാരായ ഫാദി അമനും,(8) അസ്‌ലഹും( 9)പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇനി ചാരെ ഉറങ്ങും.അവധിദിനമായതിനാൽ, താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. സമീപത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഹൃദയഭേദകമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും സംസ്കാരം നടന്നത്..
ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. തിരൂര്‍, പകര അയ്യായ റോഡ് കുണ്ടുംകുളത്തെ പാറക്കുളത്തിൽ മീൻ പിടിക്കുകയായിരുന്നു ഇരുവരും. കാൽ വഴുതി കുളത്തിൽ വീണ കുട്ടികളെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ അറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് പുറത്തെടുത്തത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പകര വരിക്കോട്ടിൽ മുനീറിൻ്റെ മകൻ ഫാദി അമന്‍, വെളിയത്ത് സമീറിൻ്റെ മകന്‍ അസ്‌ലഹ് എന്നിവരാണ് മ.രിച്ചത്. ഇരുവരും അയൽവാസികളും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായിരുന്നു..

തിരൂർ ജില്ലാ ആശുപത്രിയിൽ നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഇട്ടിലാക്കൽ സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളെ അവസാനമായി ഒരുനോക്ക് കാണാൻ അധ്യാപകരും വിദ്യാർത്ഥികളും എത്തിയപ്പോൾ സ്കൂൾ മുറ്റം തേങ്ങലടക്കി നിന്നു..സ്കൂളിലെ പൊതുദർശനത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി..തുടർന്ന് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനസാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. കളിക്കൂട്ടുകാർക്കായി ഖബർസ്ഥാനിൽ അടുത്തടുത്തായാണ് ഖബറുകൾ ഒരുക്കിയത്…


ഇന്നത്തെദിവസഫലം ( പൊതുവായി ) 02- 03 -2026 തിങ്കളാഴ്ച മകംനക്ഷത്രം ചിങ്ങക്കൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6