Skip to content

chithrodayamflashnews.com

July 15, 2026 12:02 am
Asnap 1409

വിവാഹത്തിന് പിന്നാലെ മകൻ മരിച്ചു , മരുമകൾക്ക് വിവാഹം നടത്തികൊടുത്ത് അമ്മായിയമ്മ , അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം 

വിവാഹം കഴിഞ്ഞ് ഒരു വര്ഷം ആവുന്നതിന് മുൻപ് മകൻ മരിച്ചു. മരുമകൾക്ക് മറ്റൊരു വിവാഹം നടത്തികൊടുത്ത് മറ്റുള്ളവർക്കും മാതൃകയായിരിക്കുകയാണ് പ്രതിഭയെന്ന അമ്മായിയമ്മ. ഭുവനേശ്വറിലാണ് സംഭവം നടന്നത്

“മകന്റെ ഭാര്യയല്ലേ അവൾ , അവളിനി അവന്റെ വിധവയായി ജീവിതം ജീവിച്ചു തീർക്കട്ടെ ,വിധി അതായിപ്പോയില്ലേ” എന്ന് ബന്ധുക്കൾ വിധിയെഴുതിയപ്പോൾ ആ വിധി മാറ്റിയെഴുതിയത് അമ്മായിയമ്മ പ്രതിഭയുടെ ഉറച്ച തീരുമാനമായിരുന്നു. “എന്റെ മകനോ എന്നെ വിട്ട് പോയി , ഇനി ഇവളും ജീവിതം വിധിക്ക് വിട്ട് കൊടുത്തു ജീവിക്കണോ ? അത് ഞാൻ സമ്മതിക്കില്ല , അവൾ ജീവിതം ജീവിച്ചു തുടങ്ങിയതേ ഉള്ളു അവൾക്ക് ജീവിതം ഇനിയും ബാക്കിയുണ്ട് ” എന്നുള്ള അമ്മായിയമ്മ പ്രതിഭയുടെ തീരുമാനത്തിന് മനസില്ല മനസ്സോടെ സമ്മതം മൂളുകയല്ലാതെ ബന്ധുക്കൾക്ക് മറ്റു വഴികളൊന്നും ഇല്ലായിരുന്നു .

അങ്ങനെ മരുമകൾക്ക് ആ അമ്മായിയമ്മ വിവാഹം നടത്തികൊടുക്കുകയും ചെയ്തു . ഭുവനേശ്വറിൽ നിന്നാണ് ഏവരുടെയും ഹൃദയം തൊടുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത് . ആകുല ജില്ലയിലെ താൽച്ചർ ക്ഷേത്രത്തിൽ വെച്ചാണ് മരുമകളായ ലില്ലിയുടെ വിവാഹം പ്രതിഭ നടത്തിയത് . ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ മകനെ എനിക്ക് നഷ്ടമായി , അവനെയോർത്ത് മരുമകൾ ജീവിതം കളയരുത് അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. എന്തായാലും വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് അമ്മയുടെ പ്രതിഭയുടെ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്ത് വരുന്നത്

വേങ്ങരയിൽ സ്കൂൾ വാനിടിച്ച് 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല,​ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6