Skip to content

chithrodayamflashnews.com

May 6, 2026 10:39 pm
Asnap 1409

വിവാദങ്ങൾക്കിടെ നരേന്ദ്ര മോദി കൊച്ചിയിലെത്തി

എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ 5 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്.

കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം, ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. 2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയിൽ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികൾ. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും. ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്

ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികൾ, ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി മടങ്ങി.

പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ;

മായാതെ കിടന്ന സത്യം: ബോണി ഹൈമിന്റെ തിരോധാനവും വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന നീതിയും…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6