
കവിത
കണ്ണന് മണിമാല
കോർത്തുവച്ചു
മണിവർണ്ണന്
മണിമാല
കോർത്തുവച്ചു…(2)
അകതാരിൽ സ്നേഹത്തിൻ
തൂമഴ ചൊരിയും
അമ്പാടി കണ്ണാ…
നീയെവിടെ…
അമ്പാടി കണ്ണാ…
നീയെവിടെ…
(കണ്ണന്….)
ഓരോ ദിനവും
നിന്നെക്കുറിച്ചുള്ള
ഓർമ്മകൾകൊണ്ടു ഞാൻ
കൂടൊരൊക്കും… (2)
കാണുന്നതെല്ലാം
നിൻരൂപമായ്
മനതാരിലേറെ
ചിത്രങ്ങളേകി…
എന്റെ അമ്പാടികണ്ണാ…
നീയെവിടെ…
(കണ്ണന്….)
മായകളേറെ കാട്ടുന്ന
നീയെൻ
ചാരത്തെങ്ങോ
മറഞ്ഞിരിപ്പുണ്ടോ…?(2)
കാതരയാമെന്റെ
കണ്ണീർ തുടയ്ക്കുവാൻ
നീയല്ലാതെ ആരുണ്ട് കണ്ണാ…
എന്റെ അമ്പാടികണ്ണാ…
നീയെവിടെ….
(കണ്ണന്…..)

No Comment.