Skip to content

chithrodayamflashnews.com

November 28, 2026 5:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കടല്‍ക്കൊള്ള ഇനിയും തുടരുകയാണെങ്കില്‍ തിരിച്ചടി; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര ജലപാതകളില്‍ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകള്‍ക്കും കപ്പലുകള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ക്കും എതിരെ മുന്നറിയിപ്പുമായി ഇറാന്‍.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോര്‍ട്ട്. നാവിക ഉപരോധം പ്രായോഗികമായും മുന്‍ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാന്‍ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാന്‍ ഇറാന്റഎ കരമാര്‍ഗങ്ങള്‍ക്ക് കഴിയുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടല്‍ക്കൊള്ള ഇനിയും തുടരുകയാണെങ്കില്‍ അഭൂതപൂര്‍വവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ സേനയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകള്‍ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ആഗോള ഊര്‍ജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാന്‍ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടണ്‍ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയന്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ഇറാനില്‍ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനില്‍ സേനയെ ഇറക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേര്‍ത്തു. പരമോന്നത നേതാവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്

1 Comments
Crystal4660 April 30, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6