
കവിത
വന്ദേ മുകുന്ദ മുരാരെ… ഗുരുപവനപുരേശ്വരാ…
ഗുരുവായൂരമരും
പത്മനാഭ നമസ്തേ…
നമസ്തേ….
നാരായണീയം
മഹനീയ കാവ്യം…
മേല്പത്തൂർ വിരചിതം
മഹാകാവ്യം…
ഉത്തുംഗമാം കാവ്യം
ആലാപനം ചെയ്ത
അനന്തപത്മമേ….
നമോസ്തുതെ…
ഹൃദ്യം മോഹനം
പവനാമൃതം
ആലാപനം ചെയ്തു
ഈ ദിനം പുണ്യമാക്കിയ
ധന്യരെ നമസ്തേ…
നമസ്തേ….
നാരായണീയം
നരഗുണം ശ്രേഷ്ഠം…
പാരായണം….
ദുരിതനിവാരണം….
അനുഗ്രഹവർഷം
നാമജപം…
വന്ദേ… ശ്രീ പത്മനാഭം…
ഗുരുപവനപുരേശ്വരാ
ഗുരുവായൂരാപ്പാ….
ഗുരുവായൂരപ്പാ….

No Comment.