ഫിലാഡാൽഫിയ: ഗ്രൂപ്പ് ഇയിൽ കരുത്തരായ ഇക്വഡോറിനെ ഞെട്ടിച്ച് അഫ്രിക്കൻ സംഘം ഐവറി കോസ്റ്റ്. 90ാം മിനിറ്റിൽ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിലാണ് ഐവറികൾ ചരിത്ര വിജയം സ്വന്തമാക്കിയത്. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ അമദ് ദിയാലോയാണ് നിർണായക ഗോൾ വലയിലിട്ടത്.
ഐവറി കോസ്റ്റിനെ സംബന്ധിച്ച് ഫെയ്മസ് വിജയമാണ് അവർ സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപ്പിക്കുന്നത്. ഇക്വഡോറിന്റെ കടുത്ത ആക്രമണത്തെ 90 മിനിറ്റും സമർഥമായി പ്രതിരോധിച്ചാണ് ഐവറികൾ വിജയം സ്വന്തമാക്കിയത്.
No Comment.