Skip to content

chithrodayamflashnews.com

November 29, 2026 12:36 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്‌പെയിനിന് ഞെട്ടല്‍; യൂറോപ്പ്യന്‍ ചാംപ്യന്‍മാരെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി കന്നി ലോകകപ്പിനിറങ്ങിയ കേപ് വെര്‍ഡെ

ബോസ്റ്റണ്‍: ഫിഫാ ലോകകപ്പില്‍ അട്ടിമറിക്ക് തുല്യമായ സമനിലയുമായി കേപ് വെര്‍ഡെ. യൂറോ കപ്പ് ചാംപ്യന്‍മാരും ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന സ്‌പെയിനിനെയാണ് ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ കേപ് വെര്‍ഡെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കിരീട ഫേവററ്റുകളുടെ ലിസ്റ്റിലുള്ള സ്‌പെയിനിനെയാണ് ലോകറാങ്കിങില്‍ 64ാം സ്ഥാനത്തുള്ള കേപ് വെര്‍ഡെ പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലാമിന്‍ യമാലും നിക്കോ വില്യംസും ഇല്ലാതെ ഇറങ്ങിയ ആദ്യ പകുതിയില്‍ സ്‌പെയിനെതിരെ മികച്ച ചെറുത്ത് നില്‍പ്പാണ് തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ഡെ നടത്തിയത്. ; ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ പലപ്പോഴും മല്‍സരത്തില്‍ താളം കണ്ടെത്താന്‍ സ്പെയിന്‍ വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്. കേപ് വെര്‍ഡെയുടെ ഗോള്‍ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോള്‍കീപ്പര്‍ വൊസിഞ്ഞയുടെ റിഫ്‌ളക്‌സുകളില്‍ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനില്‍ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാന്‍ ടോറസിനും ഇടതുവിങ്ങില്‍ ഇറങ്ങിയ ഗാവിയും വേണ്ടപോലെ ചലനം സൃഷ്ടിച്ചില്ല. രണ്ടാം പകുതിയില്‍ ലാമിന്‍ യമാലുമായി എത്തിയെങ്കിലും മല്‍സരഫലത്തില്‍ മാറ്റമുണ്ടായില്ല. സ്പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ കേപ് വെര്‍ഡെ ഗോള്‍ മുഖത്ത് തട്ടിവീഴുന്നതാണ് കണ്ടത്. മല്‍സരത്തില്‍ കാര്യമായി മുന്നേറ്റങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാന്‍ സ്‌പെയ്‌നിന് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയില്‍ ഗോള്‍കീപ്പര്‍ വൊസിഞ്ഞയുടെ മിന്നും പ്രകടനമാണ് സ്‌പെയ്‌നിനെ തളച്ചത്.

1 Comments
Denise3999 June 16, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6