ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഡിആർ കോംഗോയോട് സമനിലയിൽ തളയ്ക്കപ്പെട്ട് മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ! ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം (1-1) അടിച്ചാണ് പിരിഞ്ഞത്.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ വ്യക്തമായ ആധിപത്യത്തോടെയാണ് പോർച്ചുഗൽ തുടങ്ങിയത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ പെഡ്രോ നെറ്റോയുടെ മനോഹരമായ അസിസ്റ്റിൽ നിന്നും യുവതാരം ജോാവോ നെവസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ പോർച്ചുഗൽ ലീഡ് സ്വന്തമാക്കിയിരുന്നു.
എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5′) പോർച്ചുഗീസ് പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് യോാനെ വിസ്സയിലൂടെ കോംഗോ സമനില ഗോൾ കണ്ടെത്തി. ഡിആർ കോംഗോയുടെ ലോകകപ്പ് ചരിത്രത്തിലെ 52 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ഗോൾ കൂടിയായിരുന്നു ഇത്.
മത്സരത്തിൽ മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോക്ക് മുതലാക്കാനായില്ല.
No Comment.