Skip to content

chithrodayamflashnews.com

പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഘാനയ്ക്ക് നാടകീയ ജയം.

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഘാനയ്ക്ക് നാടകീയ ജയം. ലോകകപ്പ് പോരാട്ടങ്ങളുടെ ആവേശം വാനോളമുയർത്തിയ മത്സരത്തിൽ, അവസാന നിമിഷം വരെ ഇരുടീമുകളും കട്ടയ്ക്ക് കട്ട പോരാട്ടമാണ് കാഴ്ചവെച്ചത്. നിശ്ചിത 90 മിനിറ്റിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാതെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് ആ മാന്ത്രിക നിമിഷം പിറന്നത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ, 95-ാം മിനിറ്റിൽ (90+5′) ഘാനയുടെ യുവതാരം കാലെബ് വൈരങ്കിയാണ് ടീമിന്റെ രക്ഷകനായി അവതരിച്ച് വിജയഗോൾ വലയിലെത്തിച്ചത്. പാനമ പ്രതിരോധത്തെ അമ്പരിപ്പിച്ചുകൊണ്ട് ബോക്സിനുള്ളിലേക്ക് കുതിച്ചുപാഞ്ഞെത്തിയ വൈരങ്കിയുടെ ഫിനിഷിംഗ് ഘാനയ്ക്ക് വിലപ്പെട്ട 3 പോയിന്റുകൾ സമ്മാനിച്ചു.

മത്സരത്തിലുടനീളം പാനമ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഘാനയുടെ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. പുതിയ കോച്ചിന് കീഴിൽ ഇറങ്ങിയ ഘാനയുടെ ‘ബ്ലാക്ക് സ്റ്റാർസിന്’ ഈ ആവേശ ജയം വരും മത്സരങ്ങളിൽ വലിയ
ആത്മവിശ്വാസം നൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6