Skip to content

chithrodayamflashnews.com

November 29, 2026 12:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ലോകകപ്പില്‍ പ്രീ-ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി കാനഡ.

ലോകകപ്പില്‍ പ്രീ-ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കാനഡ അവസാന 16ല്‍ ഇടംപിടിച്ചത്.ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ സ്റ്റീഫൻ എസ്റ്റാക്വിയോ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കാനഡ പ്രീ-ക്വാർട്ടറിലെത്തുന്നത്.

ആരംഭം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ടെബോഹോ മോകോനയിലൂടെ ദക്ഷിണാഫ്രിക്ക ഗോളിനടുത്തെത്തിയെങ്കിലും ശ്രമം ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ സ്റ്റീഫൻ എസ്റ്റാക്വിയോയുടെ ദൂരഷോട്ടും ഗോള്‍ബാറിന് മുകളിലൂടെ പറന്നു. 17-ാം മിനിറ്റില്‍ കോർണറില്‍ നിന്ന് ജൊനാഥൻ ഡേവിഡ് നടത്തിയ ശ്രമവും ഫലമുണ്ടാക്കിയില്ല.

ആദ്യ പകുതിയുടെ അവസാനഘട്ടത്തില്‍ കാനഡ തുടർച്ചയായി സമ്മർദം ചെലുത്തി. കോർണറില്‍ നിന്നുണ്ടായ ഗോളെന്നുറച്ച അവസരം ഗോള്‍ലൈൻ സേവിലൂടെ ദക്ഷിണാഫ്രിക്കൻ പ്രതിരോധം രക്ഷപ്പെടുത്തി. പിന്നാലെ ഗോള്‍കീപ്പർ റോണ്‍വെൻ വില്ല്യംസും മികച്ച സേവുകളുമായി ടീമിനെ മത്സരത്തില്‍ നിലനിർത്തി. ഗോള്‍രഹിത സമനിലയിലായിരുന്നു ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിലും ആക്രമണത്തിന് കുറവുണ്ടായില്ല. 62-ാം മിനിറ്റില്‍ ഒസ്വിൻ അപ്പോലിസിന്റെ ശ്രമം പുറത്തേക്ക് പോയപ്പോള്‍, മറുവശത്ത് കാനഡയുടെ കൗണ്ടർ അറ്റാക്കുകള്‍ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 75-ാം മിനിറ്റില്‍ അല്‍ഫോണ്‍സോ ഡേവിസ് കളത്തിലെത്തിയതോടെ കാനഡയുടെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂർച്ച ലഭിച്ചു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് കാനഡ വിജയഗോള്‍ നേടിയത്. വലതുവിങ്ങില്‍ നിന്നെത്തിയ ക്രോസ് ദക്ഷിണാഫ്രിക്കൻ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് സ്വന്തമാക്കിയ സ്റ്റീഫൻ എസ്റ്റാക്വിയോ ശക്തമായ ഷോട്ടിലൂടെ വലകുലുക്കി. ശേഷിച്ച നിമിഷങ്ങളില്‍ തിരിച്ചടിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസരം ലഭിക്കാതെ വന്നതോടെ കാനഡ ചരിത്രവിജയവുമായി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6