Skip to content

chithrodayamflashnews.com

Asnap 1409

അമ്മേ ഞാൻ ദാ എത്തി…” എന്ന് പറയാൻ ആ ജീവൻ ബാക്കിയായില്ല; കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആൽവിൻ യാത്രയായി.

പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ, വീട്ടിലേക്ക് ഓടിയെത്താൻ കൊതിച്ച ആ ഇരുപതുകാരന്റെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് റോഡിലെ ചോരപ്പാടുകളിൽ പൊലിഞ്ഞുപോയത്..

​ബാംഗ്ലൂരിലെ ബി.ബി.എ പഠനം കഴിഞ്ഞ്, കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട്ടെ വീട്ടിൽ സുരക്ഷിതമായി ഇറക്കി, സ്വന്തം വീട്ടിലേക്ക് തിരികെ വരികയായിരുന്നു ആൽവിൻ….

ആൽവിൻ

എന്നാൽ പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം വെച്ച്, മുന്നിലെ ലോറി പെട്ടെന്ന് ബ്രേക്കിട്ട ആ ഒരു നിർണായക നിമിഷം… ആൽവിന്റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി. ഒരു തുടിപ്പ് ബാക്കിവെക്കാതെ, രക്തം വാർന്ന് ആ വഴിയോരത്ത് തന്നെ ആ ജീവൻ നിലച്ചു….

​മകൻ ഹരിപ്പാടെ വീട്ടിലേക്ക് തിരിച്ചെത്തുന്നത് കാത്തിരുന്ന ആ അച്ഛനമ്മമാരുടെയും, ദൂരെ ദുബായിലിരുന്ന് അനിയന്റെ വരവിനായി കൊതിച്ച ആ സഹോദരിയുടെയും നെഞ്ചുപൊട്ടുന്ന വേദനയ്ക്ക് മുന്നിൽ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക?

ചിരിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ, ഒരു പിടി സ്വപ്നങ്ങൾ ബാക്കിവെച്ച് ആൽവിൻ വിടപറയുമ്പോൾ ഒരു നാടിന്റെയാകെ കണ്ണുകൾ നിറയുകയാണ്..

 

ഗർഭിണികളായ പൊലീസുകാരുടെ ഔദ്യോഗിക യൂണീഫോമിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഉത്തരവായിരിക്കുന്നു.

 

നാടൊന്നാകെ പയ്യാവൂരിലേക്ക്; ‘മാംഗല്യം’ പദ്ധതിക്ക് ആവേശകരമായ തുടക്കം..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6