Skip to content

chithrodayamflashnews.com

October 13, 2026 5:25 am

പട്ടുസാരിയിലുള്ള ചിത്രങ്ങളുമായി മീനാക്ഷി ദിലീപ്

പട്ടുസാരിയിലുള്ള ചിത്രങ്ങളുമായി മീനാക്ഷി ദിലീപ്. പച്ചനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ചിത്രങ്ങളിൽ മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. സുഹൃത്തും നടിയുമായ നമിത പ്രമോദിന്റെ സാരി ബ്രാൻഡായ നമ്മ ദേസിക്കു വേണ്ടിയായിരുന്നു മീനാക്ഷിയുടെ ഫോട്ടോഷൂട്ട്.

ചുവപ്പ് നിറത്തിലുള്ള തിരശ്ശീലയുടെ പശ്ചാത്തലത്തിലാണ് മീനാക്ഷിയുടെ ചിത്രങ്ങൾ. സാരിക്കൊപ്പം മിനിമൽ ആഭരണങ്ങൾ മാത്രമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ‘ഓരോ ഞൊറിയഴകിലും കാലാതീതം’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്.
മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ വേഗം ആരാധകർക്കിടയിൽ ചർച്ചയായി. ‘മായാമോഹിനി’ എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകിയ അടിക്കുറിപ്പ്. ‘മായാമോഹിനിയിലെ ദിലീപിനെ പോലെ’ എന്ന് ആരാധകർ പറയുന്നു.
നമിതയ്ക്കു വേണ്ടി ഇതു രണ്ടാം തവണയാണ് മീനാക്ഷി മോഡലാകുന്നത്. മുൻപ്, കാവ്യാ മാധവന്റെ സാരി ബ്രാൻഡ് ആയ ലക്ഷ്യയ്ക്കു വേണ്ടിയും മീനാക്ഷി മോഡലിങ് ചെയ്തിരുന്നു. ഇനിയെന്നാണ് സിനിമയിലേക്ക് എന്നാണ് ആരാധകർ എപ്പോഴും ഉന്നയിക്കുന്ന ചോദ്യം. മോഡലിങ് മാത്രമല്ല നൃത്തത്തിലും കഴിവു തെളിയിച്ചിട്ടുണ്ട് മീനാക്ഷി. എം.ബി.ബി.എസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6