പ്രേമലു എന്ന ചിത്രത്തിൽ വൻ വിജയത്തിന് ശേഷം മമിത തൻറെ പ്രതിഫലം വൻതോതിൽ വർദ്ധിപ്പിച്ചെന്നും. തമിഴ് ചിത്രമായ ഡ്യൂഡ് സിനിമയിൽ അഭിനയിക്കാൻ 15 കോടി രൂപ വാങ്ങിയെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളിലാണ് താരം തൻറെ ലളിതമായ ജീവിതവീക്ഷണം തുറന്നുപറഞ്ഞത്.
തനിക്ക് പണത്തോട് വലിയ ആർത്തിയോ അല്ലെങ്കിൽ ലക്ഷ്വറി ജീവിതത്തോടൊ താല്പര്യമില്ലെന്ന് മമിത വ്യക്തമാക്കി.
ഒരു സാധാരണക്കാരിയായി ജീവിക്കാനാണ് തനിക്ക്ഷ്ടം. കോടികൾ പ്രതിഫലം വാങ്ങുന്നു എന്ന രീതിയിലുള്ള വാർത്തകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും താരം പറയുകയുണ്ടായി.
സിനിമയുടെ ഗ്ലാമർ ലോകത്തുനിന്നും കോട്ടയം കിടങ്ങൂരിലെ സ്വന്തം വീട്ടിലെത്തിയാൽ താൻ തികച്ചും സാധാരണക്കാരിയാണെന്ന് മമിത പറയുന്നു. വീട്ടിലെത്തിയാൽ പറമ്പിൽ നടന്ന് ആക്രി സാധനങ്ങളും പഴയ പാട്ടകളും പെറുക്കുന്നത് തൻറെ ഒരു വിനോദമാണെന്ന് താരം വെളിപ്പെടുത്തി.

വലിയ ആഡംബരങ്ങളെക്കാൾ തനിക്ക് സന്തോഷം നൽകുന്നത് വളരെ ലളിതമായ കാര്യങ്ങളാണ്. ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഇപ്പോഴും ഒരു കുട്ടിക്കളി സൂക്ഷിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു.
ചെറുപ്പം മുതലേ തനിക്കീ സ്വഭാവമുണ്ടെന്നും. വീട്ടിലെ ചെറിയ സാധനങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ടെന്ന് മമിത വ്യക്തമാക്കി.
അച്ഛനും അമ്മയും തന്നെ വളർത്തിയത് വളരെ സ്വതന്ത്രമായാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ തന്നെ കാർ ഓടിക്കാൻ പഠിപ്പിച്ചെന്നും, പെൺകുട്ടികൾ ഡ്രൈവിംഗ് പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അച്ഛൻ പറഞ്ഞുതന്നിട്ടുണ്ടെന്നും മമിത ഓർക്കുന്നു. അതുകൊണ്ടുതന്നെ ലോകത്ത് എവിടെപ്പോയാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള കോൺഫിഡൻസ് തനിക്കുണ്ടെന്നും താരം വ്യക്തമാക്കി.
സിനിമകളുടെ വലിയ വിജയങ്ങൾ തലയ്ക്കു പിടിക്കാനോ. പരാജയങ്ങൾ തളർത്താനോ അനുവദിക്കില്ലെന്നതാണ് മമിതയുടെ പ്രധാന പോളിസി. സിനിമയ്ക്ക് പുറത്ത് താൻ എപ്പോഴും പഴയ മമിത തന്നെയാണെന്ന് താരം പറയാറുണ്ട്.
കോട്ടയം കിടങ്ങൂരിലെ തൻറെ നാടും വീടും മാതാപിതാക്കളും സുഹൃത്തുക്കളുമാണ് തന്നെ എപ്പോഴും സാധാരണക്കാരിയായി നിലനിർത്തുന്നത് എന്ന് താരം വിശ്വസിക്കുന്നു. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ നാട്ടിലേക്ക് മടങ്ങാനും അവിടുത്തെ സാധാരണ അന്തരീക്ഷത്തിൽ ജീവിക്കാനും ആണ് അവർക്കിഷ്ടം.
പൊതുവേദികളിലും അഭിമുഖങ്ങളിലും വളരെ ലളിതമായ വസ്ത്രധാരണ രീതിയാണ് മമിത പിന്തുടരാറുള്ളത്. അമിതമായ ആഡംബരങ്ങളോ ബ്രാൻഡുകളോ തനിക്ക് ആവശ്യമില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയിലെ വലിയ താരമായി മാറിയപ്പോഴും സൈക്കോളജി പഠനത്തിന് പ്രാധാന്യം നൽകാൻ മമിത ശ്രമിച്ചിരുന്നു. സാധാരണ വിദ്യാർത്ഥികളെ പോലെ കോളേജിൽ പോകാനും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കണം താരം എപ്പോഴും ആഗ്രഹിക്കുന്നു. ഇപ്പോഴും പല സ്ഥലങ്ങളിലും മമിത സഞ്ചരിക്കുന്നത് ബസ്സിലാണ്.
മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കാണുന്നതാണ് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യം എന്ന് ഒരു അഭിമുഖത്തിൽ മമിത പറഞ്ഞിട്ടുണ്ട്. ആളുകൾ സ്നേഹത്തോടെ വന്നു സംസാരിക്കുമ്പോൾ ഒരു സിനിമാതാരം എന്നതിലുപരി അവരിൽ ഒരാളായി പെരുമാറാനാണ് മമിതയ്ക്ക് താൽപര്യം.
15 കോടി പ്രതിഫലം വാങ്ങാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നും. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മമിത കൂട്ടിച്ചേർത്തു.
ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മുൻനിര നായികയായിട്ടും തൻറെ വേരുകളെയും കുട്ടിക്കാലത്തെ ലളിതമായ ശീലങ്ങളെയും മുറുകെപ്പിടിക്കുന്ന മമിതയുടെ ഈ തുറന്നു പറച്ചിൽ ആരാധകർക്ക് താരത്തോടുള്ള ഇഷ്ടം ഇരട്ടിയാക്കി മാറ്റി.
No Comment.