Skip to content

chithrodayamflashnews.com

November 29, 2026 9:09 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കൊഴിഞ്ഞാമ്പാറയിലെ സംഭവം; വാട്സ്ആപ്പ് ചാറ്റുകൾ അന്വേഷണത്തിൽ നിർണായകം, അമ്മയും കാമുകനും അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളുടെ വിയോഗവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടികളുടെ അമ്മ നിവേദ്യയും കാമുകൻ മാർട്ടിൻ ഇഗ്നേഷ്യസും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ നിർണായകമായതെന്നാണ് റിപ്പോർട്ടുകൾ.

കു.ട്ടി.ക.ളെഒ..ഴിവാക്കിയാൽഒരുമിച്ച്ജീവിക്കാമെന്ന്മാർട്ടിൻഉറപ്പുനൽകിയിരുന്നതായും ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഏകദേശം ഒരു വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിർണായക വിവരങ്ങൾ

കേസുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നടത്തിയ ആശയവിനിമയങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കു.ട്ടി.ക.ളെ ഒ..ഴിവാക്കിയാൽ ഒരുമിച്ച് ജീവിക്കാമെന്ന തരത്തിലുള്ള സംഭാഷണങ്ങൾ ചാറ്റിലുണ്ടെന്നാണ് റിപ്പോർട്ട്.

‘നമുക്ക് കു.ട്ടി.ക.ളെ തീ…ർ..ക്കാം, എന്നിട്ട് എവിടെയെങ്കിലും പോയി ജീവിക്കാം. എല്ലാ പ്ലാനും ഞാൻ പറഞ്ഞുതരാം’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ മാർട്ടിൻ അയച്ചിരുന്നതായാണ് വിവരം.

‘ഞാൻ ചേട്ടന്റെ കൂടെ വരട്ടെ’ എന്ന് നിവേദ്യയും സന്ദേശമയച്ചിരുന്നു.

ഈ സന്ദേശങ്ങൾ കേസിന്റെ അന്വേഷണത്തിൽ നിർണായകമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

 

കേസിൽ രണ്ടാം പ്രതിയായി മാർട്ടിൻ

കുട്ടികളുടെ അമ്മ നിവേദ്യയ്ക്ക് പിന്നാലെ രണ്ടാം പ്രതിയായ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേഷ്യസിനെയും (36) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിൽ മാർട്ടിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവസമയത്ത് മാർട്ടിൻ വീട്ടിലുണ്ടായിരുന്നുവെന്നും ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

നിവേദ്യയ്ക്ക് ആവശ്യമായ സഹായങ്ങൾ മാർട്ടിൻ നൽകിയതായും പൊലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ അന്വേഷിച്ചതും ഇത് മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പിഞ്ചുകുഞ്ഞുങ്ങളുടെ വിയോഗം നാടിനെ നടുക്കി

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മ.രി.ച്ച.ത്.

സെപ്റ്റംബർ 29നായിരുന്നു നാടിനെ ന.ടു.ക്കി.യ സംഭവം. മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലുള്ള സിമന്റ് വാട്ടർ ടാങ്കിലാണ് ഇവരെ മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ അ.പ.ക.ട മ.ര.ണ.മെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കുട്ടികളുടെ വിയോഗത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ സംശയം ശക്തമായത്. സെപ്റ്റംബർ 30ന് നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാർട്ടിന്റെ പങ്കും പുറത്തുവന്നത്.

കേസിൽ ഇരുവരുടെയും പങ്ക്, വാട്സ്ആപ്പ് സന്ദേശങ്ങളുടെ വിശദാംശങ്ങൾ എന്നിവയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6