കാമുകൻ മാര്ട്ടിന് ഇഗ്നേഷ്യസിനെ ഇപ്പൊൾ ഈ കേസിൽ കുടുക്കിയത് ഇരുവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ ആണ്.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഡലിംഗ് ന് മക്കൾ തടസ്സം എന്ന കാരണത്താൽ അമ്മ രണ്ടു മക്കളെയും തീർത്തു കളഞ്ഞു എന്നാണ് ആദ്യം വാർത്ത പുറത്ത് വന്നെങ്കിലും… കേസ് അന്വേഷത്തിൽ പോലീസിന് ലഭിച്ച നിവേദ്യയുടെ വാട്സ്ആപ്പ് സന്ദേശം ആണ് ഇപ്പൊൾ നിർണായകമായത്.
കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുടെ കാമുകനുമായ മാര്ട്ടിന് ഇഗ്നേഷ്യസിനെ കുടുക്കിയത് വാട്സ് ആപ്പ് ചാറ്റുകള്‍. കുട്ടികളെ ഒഴിവാക്കി വന്നാല്‍ വിവാഹം കഴിക്കാമെന്ന് അമ്മ നിവേദ്യയ്ക്ക് മാര്ട്ടിന് ഉറപ്പു നല്കി. തുടര്‍ന്നാണ് കുട്ടികളെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്.
നിവേദ്യയും മാര്‍ട്ടിനും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കുടുംബം താമസിച്ചിരുന്ന വാടകവീടിന് സമീപത്തു തന്നെയാണ് മാര്‍ട്ടിനും താമസിച്ചിരുന്നത്. ഒരുമിച്ച് താമസിക്കാനായി കുട്ടികളെ ഇല്ലാതാക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തി. കുട്ടികളെ അമ്മ നിവേദ്യ കൊലപ്പെടുത്തുമ്പോള്‍ മാര്‍ട്ടിനും വീട്ടിലുണ്ടായിരുന്നു.

കുട്ടികളെ നിവേദ്യ വെള്ളത്തില്‍ മുക്കുമ്പോള്‍, വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി പുറത്ത് കാവല്‍ നിന്നത് മാര്‍ട്ടിനാണ്. കുട്ടികള്‍ മരിച്ചു എന്നുറപ്പാക്കിയശേഷം ഇരുവരും വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് അല്‍പ്പസമയത്തിനുശേഷം നിവേദ്യ മാത്രം വീട്ടിലേക്ക് വന്നു. അതിനുശേഷം അടുത്ത വീടുകളിലൊക്കെ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷിച്ചു ചെല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം. അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനിടെയാണ് കാമുകന്റെ പങ്ക് വ്യക്തമാകുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സ്വന്തം മക്കളുടെ ജീവനേക്കാൾ വലുതായോ ഒരു പുതിയ ജീവിതമെന്ന മോഹം? രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മ,രണത്തിന് പിന്നിലെ ക്രൂരത കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു
No Comment.