
ലളിതഗാനം
–
അമ്പിളി പൂംകുരുന്നേ…
കിന്നരി പൂംകുരുന്നേ…
സ്നേഹപ്പൂമുത്തോളായ്
മനസ്സിൽ നീ നിറഞ്ഞല്ലോ..
കതിരിളം പൈങ്കിളി….
നിന്നോട് കിന്നാരം ചൊല്ലാൻ മോഹം.. (2)
(അമ്പിളി….)
ഇന്നെന്റെ സങ്കല്പസാനുവിൽ പൂവിട്ടു നീ
വെണ്ണിലാ ചന്തത്തിൽ പൂവിടർത്തി…(2)
നിന്നിൽ വിരിയുന്ന കവിതകൾ
ഇന്നെന്റെ മാനസവാടിയിൽ
തെന്നലായി ഒഴുകിവന്നൂ..(2)
(അമ്പിളി….)
അറിയാതെ നിന്നരികിൽ വന്നു ഞാൻ
താരിളം മേനിയിൽ ചുംബനപൂവുകൾ നൽകിടുമ്പോൾ…(2)
അനുഭൂതി ചൂഴും ഹൃദയത്തിൽ
വർണ്ണപാരാഗമായി
നീ നിറഞ്ഞുവല്ലോ…
എന്നിലെ സ്വരരാഗമായി നിറഞ്ഞുവല്ലോ…
(അമ്പിളി…)
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

No Comment.