Skip to content

chithrodayamflashnews.com

ചിറകറ്റുപോകുന്നവർ

കവിത


കരൾപിടയും നൊമ്പരക്കാഴ്ചകൾ പകരും
യുദ്ധമിതെന്തിനു കഷ്ടമോർത്താൽ….
ശത്രുതകൊണ്ടു നേടുന്ന നേട്ടങ്ങൾ
ശാപങ്ങൾ മാത്രമേ
നൽകുകുള്ളു….
നാടിന്റെ സംരക്ഷണത്തിനുവേണ്ടി,
ശത്രുവിൽനിന്നും രക്ഷനേടാൻ
പ്രജകളെ രക്ഷിക്കാൻ
അധിനിവേശം പടികടന്നെത്തുമ്പോൾ,
അനിവാര്യമായാൽ, യുദ്ധമാവാം…
എങ്കിലും മറ്റൊരു ജീവനെ ഹിംസിച്ചിടും യുദ്ധങ്ങളൊന്നിനും
ശാശ്വതമല്ല….
ഇന്നു നാം കാണുന്ന യുദ്ധമിതെന്തിന്‌…?
ചിറകറ്റുപോയെത്രയോ ജീവിതങ്ങൾ….. തെരുവിൽ പിടയുന്ന കാഴ്ചമുന്നിൽ…..

തിണ്ണമിടുക്കിന്റെ വമ്പുകാട്ടാൻ…
വങ്കത്തരത്താൽ വീമ്പിളക്കാൻ….
ശാന്തി സമാധാനം കളിയാടും മണ്ണിൽ
അക്രമംകൊണ്ടു
ചോരപ്പുഴയൊഴുക്കാൻ
ഒട്ടും മടിയാത്ത ജന്മങ്ങൾ കാട്ടുന്ന
കൂട്ടകുരുതിയിൽ
എത്രയൊ നാശം വരുത്തിവയ്പ്പൂ…
നാളുകൾകൊണ്ടു നേടിയ സാമ്പാദ്യം വീടുമതെല്ലാം
ഇട്ടെറിഞ്ഞു
ദൂരേക്കോടുന്നു മർത്യർ…
പിഞ്ചിളം പൈതങ്ങൾ,
ഗർഭിണികൾ
ഒട്ടേറെ വൃദ്ധജനങ്ങൾ
രോഗികൾ…
എത്രയൊ ഭീകരക്കാഴ്ചകൾ കണ്മുന്നിൽ
മാധ്യമ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു…
ബോംബേറിൽപെട്ടു മൃതപ്രായരായവർ
അന്നത്തിനായി മുറവിളി കൂട്ടുവോർ…
രക്ഷതൻ മാർഗ്ഗങ്ങൾ
തേടി
തെക്കുവടക്കിതാ ഓടിടുന്നു….
പലയാനത്തിനായി ലക്ഷങ്ങൾ പായുന്നു
മറുദേശം പോകുവാൻ ആർത്തിയോടെ….

എത്രയോ യുദ്ധങ്ങൾ പോരാട്ടങ്ങൾ
മണ്ണിൽ നാശങ്ങളേറെ വിതച്ചു…
ഇന്നുമാ കെടുതികൾ
മറയാതെ മായാതെ
ഉള്ളിൽ നടുക്കങ്ങൾ തീർത്തിടുന്നു….
വർഷങ്ങൾ മുൻപേ
ലോകം നടുക്കിയ
ഹിരോഷിമ നാഗസാക്കി
ദുരന്തങ്ങൾ…
പിന്നെയും യുദ്ധപരമ്പരകൾ
ഒന്നൊഴിയാതെ പുറകെയെത്തി…
ഇപ്പോഴും തുടരുന്നു യുദ്ധങ്ങൾ
മണ്ണിൽ സമാധാനം തകർത്തീടുവാൻ…
ദുരന്തങ്ങൾ വിതപ്പോർ
ഒന്നു ചിന്തിക്കുക
നാളെയതു നിങ്ങൾക്കുതന്നെ
നാശങ്ങൾ തീർത്തിടും മാറ്റമില്ല….
കണ്ണീരുകൊണ്ടു തീർക്കുന്ന സാമ്രാജ്യം
വെണ്ണീറു കണ്ടെ അടങ്ങുകുള്ളൂ….
തണ്ണീര് കിട്ടാതെ മരിക്കും ജനത്തിന്റെ
ശാപങ്ങൾ നിങ്ങൾക്ക്‌
മാപ്പു നൽകീടുമോ…?
വേണ്ടിനി യുദ്ധങ്ങൾ ഒന്നുമേ നാട്ടിൽ…
വേണം സമാധാനം ശാന്തതയെന്നും….

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6