Skip to content

chithrodayamflashnews.com

October 28, 2026 6:33 am

തുടർച്ചകൾ….

കവിത



ഓരോ തുടർച്ചയും
തുടക്കങ്ങളിൽ നിന്നും ഒടുക്കങ്ങളിലേയ്ക്കുള്ള യാത്രയാണ്…

ഓരോ ഇടർച്ചയും ഒടുക്കങ്ങളിലേക്കെത്തുന്നതിന്,
കാലത്തിന്റെ കണക്കുപുസ്തകത്തിലെ
നിയതിയിക്കുള്ള മുന്നിറിയിപ്പാണ് തിരിച്ചറിവുകൾ…

ഓരോ ജനിമൃതികളും
ലാഭനഷ്ടക്കണക്കുകളുടെ ഉത്തരം തേടലാണ്…
കർമ്മബന്ധങ്ങളുടെ ശിഷ്ടങ്ങളാണ്
തിരിച്ചറിവുകൾ….

ഓരോ വിശ്വാസവും
അവിശ്വാസങ്ങളുടെ മേലുള്ള വിജയത്തിന്റെ മുന്നേറ്റമാണ്…
ശിഥിലമായ ജീവിതങ്ങൾ ചിലപ്പോൾ
ഒരു മാത്രകൊണ്ടു ശാദ്വലമാകാം….
രാപ്പകൽപോലെ സുഗമമായ്
ആ യാത്രതുടരാം….

ഇന്നലെകളുടെ തുടർച്ചകൾ നാളെകളുടെ ജൈത്രയാത്രയിൽ
തീരാക്കഥകളുടെ പൊരുളുകൾ തേടിക്കൊണ്ടേയിരിക്കും…

വന്നതും വന്നുകൊണ്ടിരിക്കുന്നതും
വരാനിരിക്കുന്നതും
ആർക്കും മുൻപേ
വിധി കുറിക്കുവാൻ കഴിയില്ലല്ലോ…?

ഒടുവിലത്തെ അത്താഴത്തിനു പങ്കുപറ്റിയവനും
ഒറ്റുകാരനായത് അതുകൊണ്ടാണല്ലോ..?
കാലം സാക്ഷ്യപ്പെടുത്തിയ നേരിടങ്ങൾ
തുടർച്ചയുടെ തിരുശേഷിപ്പുകളായ്
ഒടുക്കമില്ലാതെ
തുടർന്നുകൊണ്ടേയിരിക്കും….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6