Skip to content

chithrodayamflashnews.com

October 28, 2026 5:37 am

ഉയിർപ്പിന്റെ വിളി


ദൂരെയൊരു താരകം തിളങ്ങിയുദിച്ചുയർന്നു.
വാനം തൊട്ട്, വർണ്ണങ്ങൾ വിതറി നിന്നു.
ഇന്നിന്റെ പ്രതീക്ഷകൾ നെഞ്ചിലേറ്റി ജ്വലിച്ചു.
ഇന്നലയുടെ ഇടമുറികളിലാരോ
മറന്നുപോയ താരകമിന്ന്
പൊൻതാരമായിപടർന്നു.

ഇന്നലയുടെ ഇരുളിൽ
നഷ്ടമാക്കിയ വെളിച്ചത്തിന്റെ
പ്രതീക്ഷകളായിരുന്നവ.
ഇന്നലയുടെ നഷ്ടങ്ങളിൽ ബോധപൂർവ്വം വിസ്മരിക്കപ്പെട്ടൊന്നായിരുന്നവ.

ഇന്നലയുടെ പോരാട്ടകഥകളിൽ പോരാടി
പൊരുതിവീണൊരു ഹൃദയമായിരുന്നത്.
ഇന്നലയുടെ കവിതകളിൽ സ്ഥാനമില്ലാതെ
പോയ വരികളായിരുന്നവ.

ഇന്നിന്റെ കരുത്തായിയുയർന്നു
നിൽകുമൊരു പൊൻതാരകം
ഇന്നലെകൾ മറന്നൊരിന്നിന്റെ
വെളിച്ചമായി പല കോടികൾക്ക് പ്രകാശമായ് പ്രതീക്ഷയായ്.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6