Skip to content

chithrodayamflashnews.com

October 28, 2026 6:30 am

അഞ്ച് കവിതകൾ

കടലിരമ്പം


പെയ്തു തോരാത്ത മഴപോലെ…
മുനിഞ്ഞു കത്തും ദീപനാളംപോലെ…
ഹൃദയത്തിൽ ചേർത്തുവച്ച സ്നേഹമേ…
എന്തിനായിരുന്നു ഒരു പരിഭവത്താൽ
കടലിരമ്പമായ്
നീയെന്നിൽനിന്നും
അകന്നുപോയത്….

കാഴ്ചകൾ


വിധി തെളിച്ചൊരു ജീവിതത്തിൽ
പഴി പറഞ്ഞൊരു ജീവിതത്തിൽ
വിട പറഞ്ഞതു സ്വപ്നമോ..?
കാഴ്ചകൾതൻ തിറയാട്ടമോ..?

അച്ഛൻ


വാക്കുകൾകൊണ്ടു സ്നേഹത്തിന്റെ കടലാഴം കണ്ടതെന്നച്ഛനിൽ…
നോക്കുകൊണ്ടുള്ളിൽ നിറച്ചതുമെന്നച്ഛൻ…
ഒടുവിലൊരു സ്നേഹപ്പുഴയായ്
എന്നിൽപടർന്നതുമച്ഛൻ…
ഇന്ന് മറുലോകത്തിരുന്നനുഗ്രഹമേകുന്നതുമെന്നച്ഛൻ…

ബാല്യം


ഞെട്ടറ്റുവീണൊരു സ്വപ്നമായ്
ഹൃത്തിലെത്തുന്നുവിന്നും
കെട്ടുപോകാത്ത തിരിനാളമായി,
ബാല്യകാല ചിന്തകൾ…
ഇനിയൊരിക്കലും
തിരികെയെത്താ സ്മരണകൾ…

അഭയം


എത്ര കാലമായ് തുടരുന്നു മണ്ണിലീ യാത്രകളനാഥൻ ഞാൻ…
കണ്ടതില്ല കറകളറ്റ സ്നേഹവാത്സല്യമൊട്ടുമേ…
ഇനിയുമേതു തുരുത്തിലെത്തണം
അഭയമൊന്നു കിട്ടുവാൻ….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6