Skip to content

chithrodayamflashnews.com

October 28, 2026 5:38 am

ഒൻപതു കവിതകൾ


1,നിലാവ് പൂക്കുന്ന നേരം


നിലാവ് പൂക്കുന്ന നേരം,
പ്രണയം മാത്രമല്ല
പ്രതികാരവും വിടരും!

2,ഭ്രാന്തന്റെ വാക്കുകൾ


ഭ്രാന്തന്റെ വാക്കുകൾക്ക്
വിലയുണ്ടായിരുന്നേൽ
ലോകമാകെ
വസന്തമാകുമായിരുന്നു.

3,യാചകന്റെ വിശപ്പ്.


യാചകന്റെ വിശപ്പിന്
ചന്തം പോരാ, വെറുമൊരു
മൂന്നാം തരം തമാശയത്രെയത്..!

4,മയിൽ‌പ്പീലി


മയിൽപ്പീലി പറഞ്ഞതൊന്നും
മാരിവില്ലിൻ സുവർണ്ണ
കഥകളായിരുന്നില്ല..

5,പെണ്ണുടൽ


പൊന്നിൻ കസവുടുത്ത്
പെണ്ണിൻ മേനി കണ്ട്
ചുറ്റും കൂടി കാക്കകൾ..

6, തിരിച്ചറിവ്


താഴ്‌വാരം പൂമേത്ത
വിരിച്ചപ്പോൾ മാത്രമാണ്
വസന്തത്തെ അവൾ
തിരിച്ചറിഞ്ഞത്.

7,ഒടുവിൽ പറഞ്ഞത്


കണ്ണുകൾ നിറങ്ങളെ
വർണ്ണിച്ചു തുടങ്ങിയപ്പോൾ,
ഒന്നും പറയാതെ
ഒരു പരിഹാസച്ചിരി
തൂകി നിന്നിരുന്നു
കറുകറുത്തൊരു
കണ്ണടവെച്ചവൻ.

8, സ്വാതന്ത്ര്യം


വാനം മേലെ
തോണി തുഴഞ്ഞവൾ
ഇളം കാറ്റിനെയും
ഹൃദയത്തിലാക്കി

9, മറവി


മുന്നേ പോയ വസന്തങ്ങളെ
അറിയാതെ പോയതിൽ
അവൾക്കും ദുഃഖം
തോന്നിയിരുന്നു.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6