
1, വേനൽ ചൂട്
വർഷം പെയ്യുന്നതറിയാതെ
വേനൽ ചൂടിന്റെ പൊള്ളുന്ന
ചിന്തയിൽ മുങ്ങിപോയ
ഒരുവളെ എനിക്കറിയാം.!
2, അവന്റെ ഹൃദയം
അവന്റെ ഹൃദയത്തിൽ
മുള്ളുകോറി.
അവനതറിയും വരെയും
ജീവിതം മറന്നുപോയിരുന്നു.!
3, മഷിപടർന്ന ഹൃദയം
എന്റെ ഹൃദയത്തിൽ മഷി പടർന്നു.
കരുതിവെച്ച വാക്കുകൾ
പിണങ്ങി മടങ്ങി.
ഇനിയെനിക്കൊരു വാക്ക് കടം
തരുവാനാരുമില്ല!
4, അവളുടെ കണ്ണുനീർ
അവൾ കരഞ്ഞതിനൊത്തിരി
കാരണമുണ്ട്, കാരണങ്ങളുടെ
തിരകൾ എണ്ണിയാലൊടുങ്ങില്ല.
പക്ഷെ അവൾ കണ്ട കടൽ ഒന്ന് മാത്രം!
5, നിന്നിൽ വിടർന്ന കവിത
നിന്നിലെ കവിതപോലിന്നു ഞാൻ
വാടാതെ നിൽപ്പു.
നിന്നിലെ വരികളായ് ഞാൻ
പെയ്തിറങ്ങും വരെ!
നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.