
കേട്ട് പഴകിയതെല്ലാം
ഇന്നെൻ ഓർമയിൽ നിന്നും മാഞ്ഞു.
ഇന്നെനിക്കെല്ലാം നഷ്ടം!
ഈ ചിറകുമെനിക്ക് ഭാരം.
ഉയരുവാൻ കൊതിച്ച കാലം
ഏറെ ദൂരം കടന്നങ്ങ് പോയി.
പിന്നിലായിയെന്റെയുള്ളം
പിടഞ്ഞൊരു തൂവലും പൊഴിഞ്ഞു .
ചിരി മറന്ന മുഖങ്ങൾ
ചുറ്റുമീയലും പോൽ പടർന്നു.
നോട്ടം കൊണ്ടെറിഞ്ഞവർ
നഷ്ടകഥകളേറെ ചൊല്ലി.
ചിന്തയിൽ മയങ്ങിയെപ്പോഴോ ഞാൻ.
ചിതകളായിരം കത്തും ചൂടും പുകയിലുയർന്ന ഗന്ധവുമൊരു
ചിരിയോടെ മിഴികൾ കണ്ട് മറന്നു.

†
നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.