
വാതിൽതുറന്നതും പുറത്തേക്കിറങ്ങിയതും വീട്ടിലാരുമറിഞ്ഞില്ലെന്നു ആതിരയൊന്നു കൂടിയുറപ്പു വരുത്തി.നേരം പുലരാൻ ഇനിയധികം നേരമില്ല. കഴിഞ്ഞ രാത്രിയിലെടുത്ത തീരുമാനമാണ്. അവൾ ആരും കാണാതെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയൊന്ന് തിരിഞ്ഞു നോക്കി.ആരോ ലൈറ്റിട്ടതായി തോന്നി..അകത്തെ മുറിയിൽ നിന്നും നേരിയ പ്രകാശം പുറത്തേക്ക് അരിച്ചിറങ്ങി.”അമ്മയാകും .. ഈ നേരം അമ്മയ്ക്ക് ഒരു ദാഹമൊള്ളതാ.. “
അധികം വൈകാതെ ലൈറ്റണയുകയും ചെയ്തു.ആതിരയുടെ ജീവിതത്തിലെ അണയുന്ന ഒടുവിലത്തെ വിളക്കായിരുന്നുവത്.”ഇനിയമ്മ ഒരിത്തിരിയുറങ്ങും.. വൈകാതെയുണരും.”
ഒരു നിമിഷമവൾ തന്റെ ബോധത്തിലേക്ക് തിരികെ വരികയുണ്ടായി. കുളിരുചൊരിയുന്ന വഴിയിൽ, പുലരി വിരിയുന്ന നിമിഷത്തെയും കാത്ത്, വിരിയാൻ കാത്തിരിക്കുന്ന മുട്ടുകൾ ആതിരയെനോക്കി പുഞ്ചിരിച്ചു. ഒരു മറുപുഞ്ചിരി നൽകാനായി ആതിരക്ക് കഴിഞ്ഞില്ല.
തന്റെ തിരുമാനം തെറ്റായി പോയൊ?
അവളുടെ ഹൃദയത്തിൽ ഇരുണ്ടുകൂടിയ ചിന്തകളുണരും മുൻപ് പുതിയ ചിന്തകൾക്ക് ജന്മം നൽകണം. ഒറ്റ രാത്രിയിലെ തിരുമാനം.ശരിയോ തെറ്റോ എന്നുപോലും ചിന്തിക്കാതെയിറങ്ങിതിരിച്ചൊരുവളെയോർത്ത് പ്രകൃതിപോലും ചിരിക്കുന്നുണ്ടാകും.സങ്കടകടലിൽ മുങ്ങികിടക്കുന്ന മനസ്സിൽ വളരുന്ന ചിന്തകൾ ഭീകരമായിരിക്കും.
പുലരി വിരിഞ്ഞു തുടങ്ങി.
ശരീരത്തെയുഴിഞ്ഞിറങ്ങിയ മഞ്ഞ് കണങ്ങൾ അവളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിച്ചുതുടങ്ങി. തണുത്ത മനസ്സിൽ പഴയ ഓർമ്മകൾ പൂത്തുലഞ്ഞു, ഒപ്പം പുതിയ പ്രേതിക്ഷയുടെ മുളപൊട്ടുകയും ചെയ്തു.
താനെടുത്ത തീരുമാനം പുനഃപരിശോധനക്കൊരുങ്ങി.
“അതെ തീരുമാനം തെറ്റായിരുന്നു..”
ആതിര ഗേറ്റ് കടന്ന് അകത്തേക്ക് കയറി. അകത്തെമുറിയിൽ പുതിയ പ്രേതിക്ഷയുടെ വിളക്കുകൾ തെളിയുന്നതവളറിഞ്ഞു.
പിന്നിലായി പുലരി വിടർന്നു തുടങ്ങി..
“മരണത്തിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക്…”
കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷം
ജീവിക്കാൻ മറന്നുപോയ ഒരുവളുടെ ആത്മനൊമ്പരം പേറിയാണ് ആതിര വാതിൽ തുറന്നതും അകത്തേക്ക് കയറിയതും…
പുതിയ പുലരി.. പുതിയ ജന്മം..
നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.