Skip to content

chithrodayamflashnews.com

Asnap 1409

ടി.പി വധക്കേസ് പ്രതി ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെ.സുധാകരന്‍

2023 | ജൂൺ 19|തിങ്കൾ |

ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പൊലീസ് എടുത്തതെന്ന് സുധാകരൻ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ബോംബുകളും തോക്കുകളും സമാഹരിച്ച്‌ കേരളത്തെ ആയുധപ്പുരയാക്കുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകള്‍ക്ക് സ്വര്‍ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു. പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6