Skip to content

chithrodayamflashnews.com

Asnap 1409

ഇന്ത്യ പുറത്തുവിട്ട ഭീകരപട്ടികയിലെ പ്രധാനി

2023 | ജൂൺ 20|ചൊവ്വ |

ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കാനഡയിൽ മരിച്ചു ;

ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ കൊല്ലപ്പെട്ടത്ഇന്ത്യൻ എംബസി ആക്രമണ കേസ് ഐ എൻ എ ഏറ്റടുത്തതിന് പിന്നാലെ

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ അജ്ഞാതരുടെവെടിയേറ്റു കൊല്ലപ്പെട്ടു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് നാൽപ്പത്താറുകാരനായ ഹർദീപ് സിങ്നിജ്ജാറിനു വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നിജ്ജാറിന്റെകൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റു ചെയ്തതായും റിപ്പോർട്ടുകളുണ്ട്.ജലന്ധറിലെഭാർസിങ് പുര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഹർദീപ്. ഇന്ത്യയിൽനിരോധിച്ചിട്ടുള്ള ‘സിഖ് ഫോർ ജസ്റ്റിസ്’ പ്രസ്ഥാനവുമായും അടുത്ത്പ്രവർത്തിച്ചിരുന്നു. അടുത്തിടെ ഇന്ത്യ പുറത്തുവിട്ട 40 ഭീകരവാദികളുടെപട്ടികയിലെ പ്രധാനിയാണ് കൊല്ലപ്പെട്ടത്. കാനഡയിലെയും യുഎസിലെയും ഇന്ത്യൻഎംബസികൾക്കു നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണംദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തെന്ന വാർത്തകൾക്കു പിന്നാലെയാണ്,ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ കൊല്ലപ്പെടുന്നത്.കേന്ദ്രസർക്കാർനൽകുന്ന വിവരമനുസരിച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിലെ അംഗങ്ങൾക്ക് പരിശീലനവുംധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹർദീപ്.ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജലന്ധർ കേന്ദ്രീകരിച്ച്പ്രവർത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നകേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.ഇന്ത്യയ്ക്കെതിരെആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎഹർദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2018ൽ ഇന്ത്യ സന്ദർശിച്ചഅവസരത്തിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കാനഡപ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കൈമാറിയ ഭീകരപ്പട്ടികയിൽ ഹർദീപ് സിങ്നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു.കാനഡ കേന്ദ്രീകരിച്ച്ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നിജ്ജാർ ഖലിസ്ഥാൻടൈഗർ ഫോഴ്സ് എന്ന ഖലിസ്ഥാൻ സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികൾക്ക്ആധിപത്യമുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇയാളെ ഗുരുദ്വാരയുടെപ്രസിഡന്റായി തിരഞ്ഞെടുത്തത് ചർച്ചയായിരുന്നു. ഇയാളെ വിട്ടു നൽകണമെന്നആവശ്യം ഇന്ത്യ കനേഡിയൻ സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തതാണ്.നിജ്ജാർകൊല്ലപ്പെട്ടതായി ഖാലിസ്ഥാൻ നേതാവ് ഗുരുപത്വന്ത് സിങ് മാധ്യമങ്ങളോട്സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധികേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിൽ നിലവിലുണ്ട്. ദേശവിരുദ്ധപ്രവർത്തനത്തിന്എൻ.ഐ.എ. ഇയാൾക്കെതിരെ കുറ്റപത്രവും നൽകിയിരുന്നു. 1985-ൽ എയർ ഇന്ത്യവിമാനത്തിൽ ബോംബു വെച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാൻ സിങ്മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.ബ്രിട്ടനിലെഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎൽഎഫ്) തലവൻ അവതാർ സിങ് ഖണ്ഡ (35) അടുത്തിടെആശുപത്രിയിൽ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായിആരോപണമുണ്ടായിരുന്നു. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ബർമിങ്ങാംനഗരത്തിലെ സാൻഡ് വെൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്.ഖണ്ഡയെവിഷം കൊടുത്തു കൊന്നതാണെന്നാണ് അനുയായികളുടെ ആരോപണം. ‘വാരിസ് പഞ്ചാബ് ദേ’തലവൻ അമൃത്പാൽ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാർ സിങ്ങാണു കഴിഞ്ഞ മാർച്ച്19നു ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനുമുന്നിൽ ഇന്ത്യയുടെ ദേശീയ പതാകയെഅപമാനിച്ച സംഭവത്തിന്റെ മുഖ്യആസൂത്രകൻ.ഖലിസ്ഥാൻ കമാൻഡോഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാറും ( മാലിക് സർദാർസിങ്) അടുത്തിടെ പാക്കിസ്ഥാനിലെ ലഹോറിലുള്ള ജോഹർ ടൗണിൽ രണ്ട് അജ്ഞാതരുടെവെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജോഹർ ടൗണിലെ സൺഫ്‌ളവർ സിറ്റിക്ക് സമീപത്തെവീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണം.രാവിലെ ആറിന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6