Skip to content

chithrodayamflashnews.com

November 29, 2026 11:37 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ന്നാലും ന്‍റെളിയാ – ഫിലിം റിവ്യൂ

നര്‍മം ചാലിച്ച് എന്നാലും ന്റെളിയാ


2023ല്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയുമായാണ് എന്നാലും ന്റെളിയാ തിയേറ്ററിലെത്തിയത്. ദുബായ് മഹാനഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളി കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദുബായ് ദമ്പതികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഡോക്ടറുടെ പരിശോധനകള്‍ക്കൊടുവില്‍ കുട്ടികളുണ്ടാവാന്‍ ഏറ്റവും സാധ്യതയുള്ള മൂന്ന് ദിവസങ്ങൾ ഏതാണെന്ന് ഡോക്ടര്‍ കണ്ടെത്തുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ അവരെ തേടി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ബാലുവിലും ഗായത്രി അരുണിന്റെ ലക്ഷ്മിയിലുമാണ് കഥ തുടങ്ങുന്നതെങ്കിലും സിദ്ദീഖിന്റെ അബ്ദുല്‍ കരീമും ലെനയുടെ സുലുവുമാണ് അരങ്ങുവാഴുന്നത്. കേരളത്തിലെ ഏതോ ഒരു മുസ്‌ലിം ഗ്രാമത്തില്‍ നിന്ന് പുറം ലോകം കണ്ടിട്ടില്ലാത്ത സുലു അഞ്ചാറു മാസം മുമ്പാണ് ദുബായ് നഗരത്തില്‍ ഭര്‍ത്താവ് കരീമിനടുത്തെത്തിയത്. ദുബായിലാണ് താന്‍ നില്‍ക്കുന്നതെന്നോ ജീവിക്കുന്നതെന്നോ ഉള്ള യാതൊരു ഭാവവും ആ നാട്ടിൻപുറത്തുകാരിക്കില്ല. രാത്രിയില്‍ രണ്ടു പെണ്ണുങ്ങള്‍ (സുലുവും മകള്‍ ഇസ്മിയും) ഒറ്റയ്ക്ക് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്താണ് വിചാരിക്കുകയെന്ന വേവലാതി അവര്‍ക്ക് നല്ലവണ്ണമുണ്ട്. മകളുടെ കൂട്ടികാരിക്ക് വിവാഹ സമ്മാനം വാങ്ങാന്‍ പോകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരുന്നിട്ടും അയാളുടെ തിരക്കിനിടയില്‍ പറഞ്ഞ സമയത്ത് എത്താനാവാതെ വരുന്നത് കുറച്ചൊന്നുമല്ല സുലുവിനെ ചൊടിപ്പിക്കുന്നത്.

നാട്ടുമ്പുറത്തുകാരിയുടെ ഭാവഹാവാദികളാണ് സുലുവിനുള്ളതെങ്കിലും വീട്ടമ്മയുടെ എല്ലാ വേവലാതികളും കരുതലുകളും അവര്‍ക്കുണ്ട്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ കോണ്‍ട്രാക്ടര്‍ തിരക്കിനിടയില്‍ മകളേയും കുടുംബത്തേയും ശ്രദ്ധിക്കാത്തത് അവര്‍ ഇടക്കിടെ എടുത്തു പറയുന്നതും അമിത ശ്രദ്ധ ചെലുത്തുന്നതും. നഗര ജീവിതത്തിന്റെ എല്ലാ അമിത സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ജോലി തന്നെയാണ് ബാലുവിന്റേയും. ഏത് സമയത്തും മുഴങ്ങുന്ന ഫോണ്‍ ബെല്ലും തിരക്കും ബാലുവിന്റേയും ലക്ഷ്മിയുടേയും ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. അവര്‍ തിരക്കൊഴിവാക്കി മൂന്നു ദിവസം ജീവിക്കാമെന്ന് കരുതുന്നിടത്തേക്ക് ലക്ഷ്മിയുടെ അനിയന്‍ തൊഴിലും തേടി ദുബൈയിലെത്തിയ വിവേക് വന്നു കയറുന്നത്. സിവില്‍ എന്‍ജിനിയറാണെന്ന ‘അഹങ്കാരം’ നന്നായിട്ടുള്ളതുകൊണ്ടാണോ എന്തോ, അളിയന്‍ ബാലു പറയുന്ന പല ഇന്റര്‍വ്യൂകള്‍ക്കും ജോലി തേടി അവന്‍ പോകാന്‍ മെനക്കെട്ടിട്ടില്ല. അല്ലെങ്കിലും ദുബായിലെ പൊരിവെയിലില്‍ സൂപ്പര്‍വൈസര്‍ ജോലിയൊക്കെ എങ്ങനെ ചെയ്യാനാണെന്നതാണ് അവന്റെ ചോദ്യം.

ഒന്നിച്ചു പഠിച്ച വിവേകും ഇസ്മിയും പ്രണയത്തിലാണെന്ന് സുലു തെറ്റിദ്ധരിക്കുന്നതും അക്കാര്യം പറയാന്‍ സുലുവും കരീമും ബാലുവിന്റെ ഫ്‌ളാറ്റിലെത്തുന്നതും പിന്നെ രസകരമായി വികസിക്കുകയാണ്. സിദ്ദീഖും ലെനയും ചേര്‍ന്നൊരുക്കുന്ന മികച്ച മുഹൂര്‍ത്തങ്ങളാണ് രണ്ടാം പകുതിയില്‍ സംവിധായകന്‍ ഒരുക്കിവെച്ചിരിക്കുന്നത്. ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും സിനിമയുടെ പോക്ക് എവിടേക്കെത്ത് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗം വളരെ രസകരമായി മുമ്പോട്ടു പോവുകയും ചെയ്യുന്നു.

പതിവുപോലെ മികച്ച വരികളെഴുതാന്‍ എന്നാലും ന്റെളിയയില്‍ ഹരിനാരായണന് സാധിച്ചിട്ടുണ്ട്. സംഗീതം നല്‍കിയ വില്യം ഫ്രാന്‍സിസും ഷാന്‍ റഹ്മാനും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കുന്നില്ല. മലബാറിലെ കല്ല്യാണപ്പാട്ടുകള്‍ കോര്‍ത്തുള്ള മെഹന്തി ഗാനം വിഖ്യാത മാപ്പിളപ്പാട്ടുകാരന്‍ പീര്‍ മുഹമ്മദിന്റേയും അദ്ദേഹത്തിന്റെ തലമുറയിലുള്ളവരുടേതുമാണ്. എന്നാല്‍ അവരെ ടൈറ്റിലില്‍ എവിടേയും പരാമര്‍ശിച്ചു കണ്ടില്ല. മുസ്‌ലിംകള്‍ എങ്ങനെയാണ് ആരാധനാക്രമമായ നമസ്‌ക്കാരം പൂര്‍ത്തിയാക്കുന്നതെന്ന് കാലമെത്ര കഴിഞ്ഞിട്ടും മലയാള സിനിമാ സംവിധായകര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

താന്‍ സംശയിക്കുന്നതുപോലെ മകള്‍ ‘അന്യജാതിക്കാരനുമായി’ പ്രണയത്തിലല്ലെന്ന് തിരിച്ചറിയുന്ന സുലുവിന് ആശ്വാസമാകുന്നുണ്ടെങ്കിലും ആ ആശ്വാസം മറ്റൊരു ട്വിസ്റ്റിലേക്ക് സിനിമയെ എത്തിക്കുന്നുണ്ട്. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതി ജീവിക്കുന്ന- ജനിക്കുന്നു, മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് ആലോചിക്കുന്നു, മരിക്കുന്നു എന്ന തരത്തില്‍ പോകുന്ന- കുറേ പേരെയാണ് സിനിമയില്‍ സുലു അവതരിപ്പിക്കുന്നത്.

പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. 2015ല്‍ ലുക്കാ ചുപ്പി എന്ന ജയസൂര്യ, മുരളിഗോപി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബാഷ് മുഹമ്മദ്. ദാമ്പത്യ ജീവിതത്തിനിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം പ്രയോഗിക്കുന്ന ചില നമ്പറുകളും അതിനു പിന്നാലെയുള്ള രസകരമായ മുഹൂര്‍ത്തങ്ങളുമായിരുന്നു ലുക്കാ ചുപ്പി അഥവാ ഹൈഡ് ആന്റ് സീക്ക്.


ന്നാലും ന്‍റെളിയാ – ഫിലിം റിവ്യൂ

അളിയൻ കാരണം പൊല്ലാപ്പ് പിടിച്ച കുടുംബം; ചിരിപ്പിച്ച് ‘ന്നാലും ന്‍റെളിയാ’


പ്രൊമോഷണല്‍ മെറ്റീരിയലുകളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ന്നാലും ന്‍റെളിയാ’. ഒരു കോമഡി- ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഇവയിൽ നിന്നും സൂചന ലഭിച്ചിരുന്നു. ഒടുവിൽ സിനിമ ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ അക്കാര്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സിദ്ദിഖ്- സുരാജ് വെഞ്ഞാറമൂട് കോമ്പോയിൽ എത്തിയ ചിത്രം പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിക്കും എന്ന് തീർച്ച.

ദുബൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളായ രണ്ട് കുടുംബത്തിന്റെ കഥയാണ് ‘ന്നാലും ന്‍റെളിയാ’ പറയുന്നത്. ഇൻഷുറൻസ് ഏജന്റ് ആയ ബാലകൃഷ്ണൻ, അയാളുടെ ഭാ​ര്യ ലക്ഷ്മി, അളിയൻ വിവേക്, അബ്ദുൾ കരീം, ഭാര്യ സുൽഫി, അവരുടെ മകൾ ഇസ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാലകൃഷ്ണനായി സുരാജും ലക്ഷ്മി ആയി ഗായത്രി അരുണും എത്തിയപ്പോൾ, കരീം എന്ന കോൺട്രാക്ടറായി സിദ്ദിഖും മകളെ കുറിച്ചുള്ള ആകുലതകൾ മനസ്സിൽ കൊണ്ട് നടക്കുന്ന സുൽഫിയായി ലെനയും അരങ്ങ് തകർത്തു. മറ്റുള്ളവർ പുതുമുഖങ്ങളാണ്. ഒപ്പം മീര നന്ദനും ചിത്രത്തിൽ പ്രധാന റോൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ലക്ഷ്മിയുടേയും ബാലുവിന്റെയും കഥ പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എട്ട് വർഷമായി ഒരു കുഞ്ഞിക്കാൽ കാണാൻ ആ​ഗ്രഹിക്കുന്ന ദമ്പതികളാണ് ഇരുവരും. അതിനുള്ള ചികിത്സകൾ നടക്കുകയാണ്. ഇരുവരുടെയും ജീവിതത്തിൽ മാറ്റം വരുത്താൻ ഉതകുന്ന മൂന്ന് ദിവസമാണ് ഡോക്ടർ നൽകിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിന് വേണ്ടി ദമ്പതികൾ കാത്തിരിക്കുമ്പോൾ, ആ ദിവസങ്ങളില്‍ അവരെ തേടി എത്തുന്നത് അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ്.

ലക്ഷ്മിയുടെ സഹോദരൻ വീട്ടിലേക്ക് വരുന്നതോടെയാണ് കഥ മറ്റൊരു തലത്തിലേക്ക് പോകുന്നത്. ഇവിടെയാണ് കരീമും സുൽഫിയും ഉള്ളത്. പ്രത്യേക ഒരു കാരണത്താൽ ബാലുവിന്റെയും കരീമിന്റെയും ഫാമിലികൾ തമ്മിൽ കാണാനും തർക്കത്തിൽ ഏർപ്പെടാനും കാരണമാകുന്നുണ്ട്. ആ തർക്കം പിന്നീട് സൗഹൃദത്തിലേക്ക് വഴിവക്കുകയാണ്.

അപ്രതീക്ഷിത സംഘർഷങ്ങളും ട്വിറ്റുകളും നിറച്ചാണ് ‘ന്നാലും ന്‍റെളിയാ’ അവസാനിക്കുന്നത്. ഇനി എന്താകും എന്ന ചോദ്യം ഉയർത്തുന്ന ആദ്യ പകുതിയും ട്വിസ്റ്റുകളും കോമഡിയും നിറച്ച രണ്ടാം പകുതിയും തിയറ്ററുകളിൽ ചിരി ഉയർത്തി. നാട്ടുകാർ എന്തു വിചാരിക്കുമെന്ന് പറഞ്ഞ് ജീവിക്കുന്നവരെയും മക്കൾ കാരണം സമാധാനം ഇല്ലാത്ത മാതാപിതാക്കളെയും വർക്ക് പ്രെഷർ കാരണം ബുദ്ധിമുട്ടുന്നവരെയും സംവിധായകൻ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്.

ഒരു പക്കാ ഫാമിലി- കോമഡി എന്റർടെയ്നറിനെ മികച്ച രീതിയിൽ തന്നെ ബാഷ് മുഹമ്മദ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
അതിമനോഹരമായ ഷോട്ടുകളിലൂടെ പ്രകാശ് വേലായുധനും കൈയ്യടി അർഹിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടീനടന്മാർ തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സിദ്ദിഖും സുരാജും ലെനയും. വിന്‍റേജ് കാലഘട്ടത്തിലെ സിദ്ദിഖിനെ സിനിമയില്‍ കാണാന്‍ സാധിക്കും. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണിന്റെ നായിക വേഷവും മികച്ചതായിട്ടുണ്ട്. എന്തായാലും ചിരിക്കാൻ താല്പര്യം ഉള്ളവർക്ക് മികച്ച തിയറ്റർ അനുഭവം തന്നെയാകും ‘ന്നാലും ന്‍റെളിയാ’.

വേദന മറന്ന് അരങ്ങ് കീഴടക്കിയ നിള നൗഷാദ്; കലോത്സവത്തിലെ മികച്ച നടി, ഒപ്പം കലക്കൻ താരവും

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മുഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എ‍ഡിറ്റിംഗ് മനോജ്, സംഗീതം വില്യം ഫ്രാൻസിസ്, ഷാൻ റഹ്‍മാൻ, അസോസിയേറ്റ് ഡയറക്ടര്‍ പാർത്ഥൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍, ഗാനരചന ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിങ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് പ്രേംലാൽ, വിതരണം മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി ഒബ്സ്ക്യൂറ, ഡിസൈൻ ഓൾഡ് മങ്ക്സ്.

3 Comments
Rhys2950 April 28, 2025
| |
Riley2710 April 26, 2025
| |
Brylee3567 April 23, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6