Skip to content

chithrodayamflashnews.com

October 14, 2026 4:14 am

തുടക്കം സിനിമയിൽ പട്ടിയുടെ പേര് മെസ്സി !!സഹിക്കാനാവാതെ പൊട്ടിത്തെറിച്ച് മെസ്സി ആരാധകർ…

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി ഹിറ്റ് ചിത്രമായി തുടക്കം തീയേറ്ററുകളിൽ നിറഞ്ഞ കൈടികളോടെ പ്രദർശനം തുടരുകയാണ്. സിനിമയിലെ ഒരു സുപ്രധാന കഥാപാത്രമാണ് നായ. കഥയിൽ ഒരു സുപ്രധാന സമയത്ത് ഇതിലെ നായ കൈയടി വാങ്ങുന്നുമുണ്ട്. ഈ നായയുടെ സിനിമയിലെ പേര് മെസ്സി എന്നാണ്. ഇത് മെസ്സി ആരാധകരെ വളരെയേറെ ചൊടിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക ശൃംഖലയുള്ള ഫുട്ബോൾ താരമായ മെസ്സിയെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്ന് പറഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളാണ് കൂടുതലും വരുന്നത്.

ഒരു പട്ടിക്ക് ആ പേര് നൽകുന്നതിലൂടെ ഇതിഹാസതാരത്തെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്നാണ് മെസ്സി ആരാധകരുടെ പക്ഷം.

എന്നാൽ ഈ വിവാദത്തിൽ പ്രതികരണവുമായി ഇപ്പോൾ സംവിധായകൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നത് തിരക്കഥ എഴുതുന്ന സമയത്ത് ആ നായുടെ പേര് ഹാരി എന്നായിരുന്നു. എന്നാൽ ആ പേര് എത്ര വിളിച്ചിട്ടും നായ വിളി കേൾക്കുന്നില്ല. മെസ്സി എന്ന് വിളിച്ചാൽ ഉടൻ വിളി കേൾക്കും. അങ്ങനെയാണ് പേര് മെസ്സി എന്ന് ആക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകളിൽ ഒന്നാണ് മെസ്സി എന്നും അതുകൊണ്ട് കൂടിയാണ് മെസ്സി എന്ന് വിളിച്ചതെന്നും ആണ് സംവിധായകൻ ജൂഡ് ആന്റണി ഒരു ഇൻറർവ്യൂ ലൂടെ ഇപ്പോൾ വിഷയത്തിൽ ന്യായീകരിച്ചിരിക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6