Skip to content

chithrodayamflashnews.com

October 14, 2026 4:14 am

ഇപ്പോഴിതാ അനുമോൾ ആരാധകർക്ക് സന്തോഷ വാർത്ത വരികയാണ്. അനുമോളുടെ വിവാഹത്തെ കുറിച്ചാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്.

ഇപ്പോഴിതാ അനുമോൾ ആരാധകർക്ക് സന്തോഷ വാർത്ത വരികയാണ്. അനുമോളുടെ വിവാഹത്തെ കുറിച്ചാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. അനുമോളുടെ അടുത്ത സുഹൃത്ത് കൂടിയായ മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടനുമായ ഷിയാസ് കരീമാണ് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഒരു ഓൺലൈൻ ചാനലിനോട് ആയിരുന്നു ഷിയാസ് കരീം അനുമോളുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.

വിവാഹം ഉടനുണ്ടാകുമെന്ന സൂചനയാണ് ഷിയാസ് കരീം നൽകുന്നത്. ‘കല്യാണം ഉടനെ തന്നെ ഉണ്ടാകും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കേൾക്കുന്നതല്ലേ. എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്’ എന്നായിരുന്നു ഷിയാസ് പ്രതികരിച്ചത്.

പയ്യൻ ആരാണെന്നുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പക്ഷേ ഷിയാസ് കരീം തയ്യാറായില്ല. ‘അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്? പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു. അയാൾ കാണാൻ വളരെ ഭംഗിയുള്ളൊരു മനുഷ്യനാണ്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും. ജോലി ചെയ്യുന്ന ഒരു മനുഷ്യനാണ്’ എന്നാണ് ഷിയാസ് പറയുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6