
കവിത
ജാലകം കണ്ടത്
രചന
നിഥിൻകുമാർ ജെ പത്തനാപുരം
ജാലകം,
പൊഴിയാൻ കാത്തിരിക്കും
ജമന്തി പൂവിന്റെ തേങ്ങൽ
രുചിയോടെ കെട്ടിരിക്കെ.
ഘടിക്കാര കുളമ്പടിശബ്ദം
കാതുകളെ കാർന്നെടുത്ത
നിമിഷങ്ങൾ.
ചോരയൂറ്റി വീർത്ത പ്രാണികൾ
മുറ്റി നിന്ന ശ്വാസകണികകൾ
വീണുടഞ്ഞ കണ്ണാടിചില്ലുകൾ
ചത്തുപൊന്തിയ വർണ്ണമത്സ്യങ്ങൾ.
വേദന മറന്ന്
ചലിക്കുന്ന ഫാനിന്റെ
ചങ്ങല കിലുക്കം.
ഉച്ചത്തിൽ പാടുന്ന പെൺസ്വരം
റിയാലിറ്റി ഷോയുടെ പ്രസരണം
വീയർപ്പ് മണം പടർത്തിയ
നനഞ്ഞ തോർത്ത് മുണ്ട്.
എന്നെ കേൾക്കാൻ ഇനിയുമുണ്ട്
ഏറെ പേര്.
ഈ നിമിഷത്തെ
ചിന്ത മരിക്കും മുൻപ്
ഒരു നോക്ക് കാണാൻ കൊതിക്കുന്നു.
ഗൗളിയും മോഹിക്കുന്നു
ഒരു തവണ കൂടി
വെറുതെ ഉച്ചത്തിൽ ചിരിക്കാൻ
പരിഹാസം നിറയ്ക്കാൻ.
ജാലകം അപ്പോഴും
കരിഞ്ഞ ജമന്തിപൂവും
നോക്കി നിൽപ്പാണ്.

No Comment.