Skip to content

chithrodayamflashnews.com

November 29, 2026 10:33 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പ്രദീപ് സോമസുന്ദരൻ – ജന്മദിനം

പ്രദീപ് സോമസുന്ദരൻ ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാട സംഗീതത്തിലും ശ്രദ്ധേയനായ ഗായകനാണ്. തൃശൂർ ജില്ലയിൽ പൂത്തോളിൽ താമസിക്കുന്നു. 1996ലെ മേരി ആ‍വാസ് സുനോ എന്ന ദൂരദർശൻ ടെലിവിഷൻ പരിപാടിയിൽ ഇന്ത്യയിലെ പുതുമുഖ ഗായകരിൽ മികച്ച ഗായകനുള്ള ലതാമങ്കേഷ്ക്കർ പുരസ്ക്കാരം നേടി.ലതാ മങ്കേഷ്കർ,പണ്ഡിത് ജസ് രാജ്,മന്നാഡെ,ഭൂപൻ ഹസാരിക എന്നിവരുടെ നിർണയത്തിലാണ് ഈ പരിപാടി നടന്നത്. ലിനക്സ്,സ്വതന്ത്രസോഫ്റ്റ്‌വേർ രംഗത്തും പ്രവർത്തിക്കുന്ന പ്രദീപ് ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം തലവനാണ്.

സംഗീത സപര്യ

1967 ജനുവരി 26-നു തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് നെല്ലുവായ് എന്ന ഗ്രാമത്തിൽ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ സംഗീതാഭ്യസനം ആരംഭിച്ച പ്രദീപ് 16-ആം വയസ്സിൽ പരിപാടികൾ അവതരിപ്പിച്ചു തൂടങ്ങി. തൃശ്ശൂർ എ ഗോപാലനടക്കമുള്ള ഗുരുക്കന്മാരിൽ നിന്നും സംഗീത പരിശീലനം നേടിയ പ്രദീപ് ആകാശവാണിയുടേയും ദൂരദർശന്റേയും ഗ്രേഡുള്ള ആർട്ടിസ്റ്റുകളിലൊരാളാണ്. പതിനഞ്ചോളം സിനിമാഗാനങ്ങളും, നാൽപ്പതോളം ആൽബം ഗാനങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.1993ൽ എഴുത്തച്ഛൻ എന്ന സിനിമയിലൂടെ (സമയം മനോഹരം എന്ന ഗാനം) ചലച്ചിത്രപിന്നണിഗായകനായ പ്രദീപ് വിദേശരാജ്യങ്ങളിലടക്കം പല സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ട്. സ്വരലയ നൃത്തസംഗീതോത്സവം, ചെമ്പൈ സംഗീതോത്സവം എന്നിവ അദ്ദേഹം സ്ഥിരമായി പങ്കെടുക്കുന്ന പരിപാടികളാണ്. ഓഡിയോ ബ്ലോഗിങ്ങിലൂടെ ഇന്റർനെറ്റ് സംഗീതത്തിലും സജീവമായി വ്യാപരിക്കുന്ന ഇദ്ദേഹം ബ്ലോഗ്‌സ്വര എന്ന ഇന്റർനെറ്റിലൂടെയുള്ള സ്വതന്ത്ര സംഗീതസംഘത്തിലെ സജീവ സാന്നിദ്ധ്യമാണു്.

അവാർഡുകൾ

1991 ആകാശവാണിയുടെ ദേശീയതല മത്സരത്തിൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ
1996 മേരി ആവാസ് സുനോ എന്ന ദേശീയതല ടെലിവിഷൻ സംഗീതമത്സരത്തിൽ ലതാമങ്കേഷ്കർ ട്രോഫി
1997 ജൂനിയർ ചേം‌ബർ ഇന്റർനാഷണലിന്റെ സംഗീതത്തിലുള്ള സംഭാവനക്ക് Ten Outstanding Young Indian (TOYI) അവാർഡ്
1998 മികച്ച ടെലിവിഷൻ പിന്നണിഗായകനുള്ള അവാർഡ് (എണ്ണക്കറുപ്പിന്നേഴഴക് എന്ന ഗാനത്തിന്)
2005 സംഗീതത്തിനുള്ള സംഭാവനകൾക്കായുള്ള കലാരത്ന സംസ്ഥാന അവാർഡ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6