Skip to content

chithrodayamflashnews.com

October 19, 2026 12:05 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

വീട് നിർമ്മിച്ചത് അൻപോട് കൺമണി സിനിമയുടെ ഷൂട്ടിങ്ങിനായി; പൂർത്തിയായ ശേഷം വീട് നിർദ്ധന കുടുംബത്തിന് കൈമാറി അണിയറ പ്രവർത്തകർ

മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് യഥാർത്ഥത്തിൽ നിർമ്മിച്ചു ഷൂട്ടിങിനു ശേഷം തലചായ്ക്കാനിടമില്ലാത്ത നിർധനകുടുംബത്തിന് കൈമാറി അണിയറ പ്രവർത്തകർ. ഷൂട്ടിങിനായി സെറ്റിടാതെ
യഥാർത്ഥ വീടു നിർമ്മിക്കുകയും, രണ്ടുമാസം നീണ്ട ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറി സോഷ്യൽമീഡിയയിലും കൈയടി നേടിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ.

ക്രിയേറ്റീവ് ഫിഷി’ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അൻപോട് കൺമണി’എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു.

സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, ‘അൻപോട് കൺമണി’ എന്ന സിനിമാപ്രവർത്തകർ. കേരളീയമാതൃകയിൽ നിർമ്മിച്ച അതിമനോഹരമായ വീടാണ് കുടുംബത്തിന് കൈമാറിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6