Skip to content

chithrodayamflashnews.com

October 19, 2026 12:05 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

പ്രതാപചന്ദ്രന്‍റെ മകള്‍ പ്രതിഭാപ്രതാപ് അഭിനയരംഗത്തേയ്ക്ക്

നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളത്തില്‍ ശ്രദ്ധേയനായ നടന്‍ പ്രതാപചന്ദ്രന്‍റെ മകള്‍ പ്രതിഭ പ്രതാപ് അഭിനയരംഗത്തേക്ക് കടന്നുവരുന്നു. നടനായ ജയന്‍ ചേര്‍ത്തല ആദ്യമായി സംവിധാനം ചെയ്യുന്ന കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിലാണ് പ്രതിഭ അഭിനയിക്കുന്നത്. ആദ്യമായാണ് പ്രതിഭ ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

ഇതിനുമുമ്പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുള്ള പരിചയമുണ്ട്. നല്ല വേഷങ്ങളിലൂടെ അഭിനയരംഗത്ത് തുടരാനാണ് പ്രതിഭയുടെ തീരുമാനം. ഈ സിനിമയില്‍ നടന്‍ ജോണി ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യാവേഷമാണ് പ്രതിഭയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിന്‍സ് പ്രൊഡക്ഷന്‍സാണ് ബാനര്‍. ഒരു സ്ക്കൂളിന്‍റെ പശ്ചാത്തലത്തിലാണ് ‘കിറ്റ് ക്യാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ കഥ പറയുന്നത്. ഉര്‍വശിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉര്‍വശിക്കൊപ്പം പുതുമുഖ നായികയായി എത്തുന്നത് ശ്രീസംഖ്യയാണ്. പ്രശസ്ത നടി കല്‍പ്പനയുടെ മകളാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6