Skip to content

chithrodayamflashnews.com

October 20, 2026 12:01 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

,ശിവസേന നേതാവിനു നേരേ വെടിയുതിർത്ത് ബിജെപി എംഎൽഎ: ശിവസേന നേതാവിൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് നാലു ബുള്ളറ്റുകൾ

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ ശിവസേന (Shiv Sena) നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ (BJP MLA). വെള്ളിയാഴ്ച രാത്രിയാണ് ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് Ganapath Gaikwad) ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെ വെടിവെച്ചത്
അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെടിയേറ്റ നേതാവിൻ്റെ ആരോഗ്യനില ഗുരുതരം

ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദും ശിവസേന സിറ്റി അധ്യക്ഷൻ മഹേഷ് ഗെയ്‌ക്‌വാദും തമ്മിൽ ഏറെ നാളായി ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെത്തുടർന്ന് അനുനയന ചർച്ചകൾക്കായി രണ്ടു നേതാക്കളും ഹിൽലൈൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചർച്ചകൾക്കിടയിൽ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ശിവസേന ഷിൻഡെ ഗ്രൂപ്പ് നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെതിരെ ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പിൽ മഹേഷ് ഗെയ്‌ക്‌വാദിനും ഷിൻഡെ അനുയായിയായ രാഹുൽ പാട്ടീലിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 11 മണിയോടെ ഇരുവരെയും ഉല്ലാസ്‌നഗറിലെ മീരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വെടിയേറ്റ നേതാക്കളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരു നേതാക്കളെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി. മഹേഷിനു നേരെ ഗണപത് ഗെയ്‌ക്‌വാദ് നാല് റൗണ്ട് വെടിവെച്ചു എന്നാണ് റിപ്പോർട്ടുകൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6