മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ ശിവസേന (Shiv Sena) നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ (BJP MLA). വെള്ളിയാഴ്ച രാത്രിയാണ് ബിജെപി എംഎൽഎ ഗണപത് ഗെയ്ക്വാദ് Ganapath Gaikwad) ശിവസേന നേതാവ് മഹേഷ് ഗെയ്ക്വാദിനെ വെടിവെച്ചത്
അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെടിയേറ്റ നേതാവിൻ്റെ ആരോഗ്യനില ഗുരുതരം
ബിജെപി എംഎൽഎ ഗണപത് ഗെയ്ക്വാദും ശിവസേന സിറ്റി അധ്യക്ഷൻ മഹേഷ് ഗെയ്ക്വാദും തമ്മിൽ ഏറെ നാളായി ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെത്തുടർന്ന് അനുനയന ചർച്ചകൾക്കായി രണ്ടു നേതാക്കളും ഹിൽലൈൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചർച്ചകൾക്കിടയിൽ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ശിവസേന ഷിൻഡെ ഗ്രൂപ്പ് നേതാവ് മഹേഷ് ഗെയ്ക്വാദിനെതിരെ ബിജെപി എംഎൽഎ ഗണപത് ഗെയ്ക്വാദ് വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിൽ മഹേഷ് ഗെയ്ക്വാദിനും ഷിൻഡെ അനുയായിയായ രാഹുൽ പാട്ടീലിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 11 മണിയോടെ ഇരുവരെയും ഉല്ലാസ്നഗറിലെ മീരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വെടിയേറ്റ നേതാക്കളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരു നേതാക്കളെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി. മഹേഷിനു നേരെ ഗണപത് ഗെയ്ക്വാദ് നാല് റൗണ്ട് വെടിവെച്ചു എന്നാണ് റിപ്പോർട്ടുകൾ.
No Comment.