Skip to content

chithrodayamflashnews.com

October 18, 2026 6:28 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

അച്ചായന്റെ സ്വന്തം ശ്രീദേവി (ഭാഗം : എട്ട് )

 

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, കത്തെഴുതിയാലും അയയ്ക്കാൻ പറ്റില്ലല്ലോ.തപാലാപ്പീസ് വെള്ളത്തിൽ പകുതിയോളംമുങ്ങിയിരിക്കുവല്ലേ…..
മമ്മദിന്റെ മുട്ടക്കടയും ഇന്നലെരാത്രിമഴയിൽ ഒഴുകിപ്പോയി.രാഘവൻ മാമന്റെ കുലക്കട ഒഴുകിപ്പോയ സ്ഥിതിക്ക് മുട്ടക്കടയ്ക്ക്‌ മാത്രമായി നിലനിൽപ്പുണ്ടോ… വർഷങ്ങളായി അവർ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. കുലക്കടയെ മുട്ടക്കട കണ്ടുമുട്ടുമോ ആവോ? ഈ ഒഴുക്കിൽ കുലയും മുട്ടയും ഒരുമിക്കാൻസാധ്യത കുറവാണ്.എങ്കിലും തുല്യദുഃഖിതരായ മമ്മദുകാക്കയും രാഘൻമാമനും താടിക്ക് കൈയും കൊടുത്തിരിക്കുന്നു.

അപ്പച്ചൻ വെരുകിനെപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നു.കൃഷി എല്ലാം പോയില്ലേ. ഓണത്തിന് കൊയ്യേണ്ട നെല്ല്
വെള്ളത്തിലായി.അമ്മച്ചിയമ്മയ്ക്ക് കാലുവേദന ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നു. സ്റ്റീഫനും, പൊടിയമ്മയും തെക്കേപുരയിൽ സുഖമായി ഉറങ്ങുന്നു. മോളിക്കുട്ടിക്ക് ഉറക്കം തൂങ്ങൽ നിന്നു.
ഇടയ്ക്കിടെ ഓക്കാനം വരുന്നതുകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ലത്രേ. ഉറങ്ങിയാൽ ഓക്കാനിക്കാൻ മറന്നാലോ.ഗർഭം ഉണ്ടെങ്കിൽ ഓക്കാനവും അത്യാവശ്യമല്ലേ?

മറിയാമ്മച്ചി അപ്പച്ചന്റെ അങ്കലാപ്പ് കണ്ട് മിണ്ടാട്ടംമുട്ടിയിരിക്കുന്നു.ജോൺസൺ ഇരിപ്പും കിടപ്പും തന്നെയാണ്.പുരുഷൻ ചൂണ്ടയിടൽ തുടരുന്നു.ഇറയത്തിരുന്നുമുറ്റത്തെ മഴവെള്ളത്തിൽ ചൂണ്ടയിടുന്ന അവന്റെ ഭാവം കണ്ടാൽ നടുക്കടലിൽ മീൻപിടിക്കുന്നപോലെ തോന്നും.

വെള്ളം ഒരടികൂടി പൊങ്ങിയാൽ വീട്ടിൽ നിന്ന് മാറേണ്ടിവരും. കോട്ടയത്തെ പാപ്പന്റെ വീട്ടിൽ പോകാം എന്നാണ് അമ്മച്ചിയമ്മ പറയുന്നത്. പാപ്പന്റെ വീട്ടിൽ അവരുടെ മറ്റുബന്ധുക്കളും വന്നിട്ടുണ്ട്.ചെക്കനേയുംകൊണ്ട് പോകുന്നതാണ് കഷ്ടം.അവിടെപെണ്ണുങ്ങളെക്കണ്ടാൽ ചെക്കൻ അടുത്തുനിന്ന് മാറില്ല.

അച്ചായാ,കുറച്ചുകാശ് എങ്ങനേയും എത്തിച്ചുതരണം. ചെക്കന് സമയത്ത് തിന്നാൻകൊടുക്കണം. ചൂണ്ടയിടൽ പോലെ തീറ്റയും പ്രധാനമാണ് ചെക്കന്.
കറുമ്പിയുടേയും കൊച്ചുപെണ്ണിന്റേയും വീടുകൾ വെള്ളം കൊണ്ടുപോയി. ലീലയുടെ വീടിന്റെ വരാന്ത ഇടിഞ്ഞു ലീലയും കുടുംബവും കൊല്ലത്ത് മോളുടെ വീട്ടിൽപോയി.
സർക്കാർ പള്ളിക്കൂടങ്ങളിൽ വീട് നഷ്ടപ്പെട്ടവരെ താമസിപ്പിക്കുന്നു.പല പള്ളിക്കൂടങ്ങളും തുടർച്ചയായ മഴയിൽ ചോർച്ച തുടങ്ങി..

അച്ചായാ, പെരുമഴക്കാലം എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. നമ്മൾ ഇപ്പോൾ നേരിടുകയാണ്.ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ കഞ്ഞി കുടിമുട്ടും. മഴകാരണം സ്റ്റീഫന് തേങ്ങാക്കച്ചവടമില്ല. ജോൺസന്റെ കണക്കെഴുത്ത് കമ്പനി പൂട്ടി.എല്ലാത്തിനും കാരണം മഴയാണ്.
ഓണം വരാൻപോകുന്നു.അമ്മാവന് കോടി വാങ്ങിക്കൊടുക്കണം. പുരുഷന് നിക്കറും ഉടുപ്പും വാങ്ങണം.എല്ലാം സഹിക്കാം ചെക്കൻ മീനില്ലാതെ ചോറ് തിന്നില്ല. ചോറിന് അരിയുമില്ല.മോളിക്കുട്ടിക്ക് വയറ്റിലുണ്ട്.
പോഷകാഹാരംകഴിക്കേണ്ട സമയം.പൊടിയമ്മയുടെ കടയപ്പം തീറ്റിയും നിന്നു ചെക്കൻ മഴവെള്ളത്തിൽ ചൂണ്ടയിടൽ തുടരുന്നു.ചിലപ്പോൾ “പള്ളത്തി” ഒന്നൊരണ്ടോ കിട്ടും. അതിനെ തീ കനലിൽ,വാഴയിലയിൽ ചുട്ട് കൊടുക്കും.തിന്നുകഴിഞ്ഞാൽ വീണ്ടും ചൂണ്ടയിടും. ചെക്കന്റെ വിചാരം കൊമ്പൻ സ്രാവിനെ കിട്ടുമെന്നാ. വീട്ടിൽ ആർക്കും പണിയൊന്നുമില്ല.എല്ലാവരും ചുരുണ്ട് മൂടിക്കിടന്ന് ഉറക്കമാണ്. അമ്മച്ചിയമ്മ കൃഷിചെയ്തിരുന്ന മരച്ചീനി വെള്ളത്തിൽ ഒഴുകിപ്പോയി.ബാക്കിയുള്ളത് പിഴുതെടുത്തു.പാകമായിട്ടില്ല എങ്കിലും കപ്പപുഴുങ്ങിതിന്നാമല്ലോ കുറെ ചക്കക്കുരുഉണ്ടായിരുന്നു. അത് വറുത്തുപലഹാരം എന്നുപറഞ്ഞ് ചെക്കന് കൊടുത്തു ചെക്കൻ തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നും.ഇപ്പോൾ ബാലവാടി അവധിയാണ്. വിലാസിനിയേയും,ശോ
ഭനയേയും,ഓമനയേയും കാണാതെ ചെക്കൻ വട്ടായിരിക്കുകയാണ്…

ദാമോദരന്റെ പെണ്ണ് രാജമ്മയ്ക്ക് ഇന്നലെ പ്രസവവേദനതുടങ്ങി.ഈ മഴയത്ത് നാണിത്തള്ളയെ കൊണ്ടുവരാൻ ബുദ്ധിമുട്ടി.വള്ളത്തിൽ കൊണ്ടുവന്ന്പടിക്കൽ എത്തിച്ച തള്ളയെ ദാമോദരൻ എടുത്ത് വീട്ടിലെത്തിക്കേണ്ടിവന്നു.കൊച്ചിനെ എടുക്കേണ്ട കൈകൊണ്ട് പേറെടുക്കാൻ വന്ന പതിച്ചിയെ എടുത്തു.
പാതിരാത്രി രാജമ്മ പെറ്റു. നാണിത്തള്ള തിരിച്ചുപോകാൻ പറ്റാതെ ദാമോദരന്റെ വീട്ടിൽ താമസവുമാക്കി.വെള്ളമിറങ്ങാതെ എങ്ങനെ പോകും.

രാഘവൻ മാമന്റെ കടയിലെ പുട്ടുകുത്തുകാരൻ അപ്പുണ്ണി ഇനി എന്ത് തള്ളുമെന്നറിയാതെ വിഷമിച്ചിരിക്കുന്നു.

അച്ചായാ,ഞങ്ങളിപ്പോൾ അപ്പാപ്പന്റെ വീട്ടിലാണ്. നമ്മുടെ ഇറയത്തും വെള്ളം കയറി.അങ്ങനെ ഞങ്ങൾ കോട്ടയത്തുവന്നു.ഇവിടെയും മഴയാണ്.അപ്പാപ്പന്റെ കുന്നിൽ വെള്ളം കയറില്ല. ഇവിടെ അപ്പാപ്പന്റേയും പെണ്ണമ്മ അമ്മച്ചിയുടേയും ബന്ധുക്കളും വന്നിട്ടുണ്ട്. ചെറുതും വലുതുമായി 48 പേരുണ്ട്. രണ്ട് കിടപ്പുമുറിയും ഇറയവും അടുക്കളയും ചായ്പ്പുമുള്ള വീട്. എല്ലാവരും കൂടി ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടിമുട്ടും.ഒന്നിനും രണ്ടിനും ഇപ്പോഴും പറമ്പിനെ ആശ്രയിക്കുന്നു,കിണറുണ്ട്.
കുളിക്കുന്നത് കൂട്ടകുളിയാണ്. വലിയ ചരുവത്തിൽ വെള്ളം നിറച്ച് പെണ്ണുങ്ങൾ ഒരുമിച്ചുകുളിക്കും. ആണുങ്ങളാണ് ആദ്യംകുളിക്കുന്നത്.പിന്നെ പിള്ളേരെ കുളുപ്പിക്കും പുരുഷന് കുളി അത്ര പോര.എന്നാലും കളിയ്ക്കാൻ പെൺപിള്ളേരുണ്ട്.

ഇവിടെയും സാമ്പത്തിക ബുദ്ധിമുട്ടാണ്.എന്നാലും മഴയ്ക്കുമുൻപേ വാങ്ങിവെച്ച റേഷനരിയുണ്ട്.പിന്നെ അപ്പാപ്പന് ചീനിത്തോട്ടയുണ്ട്.അതുകൊണ്ട് വിശക്കുമ്പോൾ ചീനി പുഴുങ്ങാം.
ചെക്കൻ ഇപ്പോൾ മീൻപിടുത്തം പറ്റാത്തതുകൊണ്ട് വള്ളം ഉണ്ടാക്കി വെയ്ക്കുന്നു.ഇവിടേയും വെള്ളം പൊങ്ങിയാൽ ഈ വള്ളത്തിൽകയറി രക്ഷപ്പെടാം എന്നാണ് ചെക്കന്റെ ഉദ്ദേശമെന്ന് തോന്നുന്നു..

അച്ചായന് സുഖമാണോ?ഞങ്ങളെ ഓർത്ത് വിഷമിക്കണ്ട.ഒരു പ്രളയത്തിനും ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകാൻ കഴിയില്ല. നമ്മള് എന്നും കർത്താവിനോട് പ്രാർത്ഥിക്കുന്ന സത്യക്രിസ്‌ത്യാനികളല്ലേ അച്ചായാ.
“കർത്താവേ ഞങ്ങളോട് കരുണ കാണിക്കേണമേ. ഞങ്ങളുടെ പാപങ്ങൾ കണ്ടാലും കണ്ടില്ലെന്ന് നടിക്കേണമേ.ഞങ്ങളെപ്പോലെ ഞങ്ങളുടെ അയൽക്കാരെ സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട്.പക്ഷെ ഉള്ളതിനെ പകുക്കുവാൻ നീ അപ്പം പകുത്തതുപോലെ ഞങ്ങൾക്ക് സാധിക്കുന്നില്ല.
വെള്ളം വീഞ്ഞാക്കുവാൻ അങ്ങേയ്ക്ക് സാധിക്കും ഞങ്ങൾമനുഷ്യരല്ലേ.
ലോകത്ത് അവശത അനുഭവിക്കുന്നവർക്കായി
പ്രാർത്ഥിക്കണമെന്ന്
വിചാരിക്കും.പക്ഷെ മറന്നുപോകുന്നു.എല്ലാത്തിനും നാഥനായ കർത്താവേ,യേശുവേ… ഞങ്ങളുടെ പ്രാർത്ഥനകൈക്കൊള്ളേണമേ” ആമേൻ..

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6