2024 | മാർച്ച്-08|വെള്ളിയാഴ്ച.|
1199 | കുംഭമാസം24|തിരുവോണം|


മൗനം പാലിക്കുന്നവർ .
ചിലർ ഇങ്ങനെയാണ്. പലപ്രശ്നങ്ങൾക്ക് നേരെയും മൗനം പാലിക്കും. പ്രതികരിക്കാൻ കഴിയാഞ്ഞിട്ടല്ല. പ്രതികരിച്ചു മടുത്തുപോയവരാകാം. അല്ലെങ്കിൽ പ്രതികരിച്ചിട്ട് കാര്യമില്ലെന്ന തോന്നലാകാം. അതുമല്ലെങ്കിൽ എതിൽ വ്യക്തി അവർക്ക്അത്രമേൽ പ്രിയപ്പെട്ടതാകാം…
മൗനം ബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നു. എന്നാൽ ചിലപ്പോൾ മൗനം ബന്ധങ്ങൾ തകരാതെ കാത്തുസൂക്ഷിക്കുന്നു.
മൗനമായിരിക്കാൻ ക്ഷമയുണ്ടാവണം. ആത്മനിയന്ത്രണം വേണം. അല്ലാത്തവർ സ്വയം വേദനിക്കുന്നു.
സമാധാനം നിലനിർത്താൻ മൗനം നല്ലതാണ്. പക്ഷേ മൗനമായിരിക്കുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം പലരും അറിയാതെപോകുന്നു.
സ്വയം എരിഞ്ഞ്, മറ്റുള്ളവർക്ക് വെളിച്ചമായി മാറുന്നു. ചില മൗനികൾ…

No Comment.