Skip to content

chithrodayamflashnews.com

May 6, 2026 10:49 pm

ശുഭചിന്തകൾ 

2024 | മാർച്ച്-06|ബുധഴ്ച..|

1199 | കുംഭമാസം22|പൂരാടം|

സ്ത്രീ ആഗ്രഹിക്കുന്നത് 

സ്ത്രീയ്ക്ക് പുരുഷനെ സ്നേഹിക്കാൻ കഴിയണമെങ്കിൽ അവൾ ആഗ്രഹിക്കുന്നതുപോലെ തിരിച്ച് സ്നേഹിക്കാൻ അവനും കഴിയണം. കൊടുക്കുന്നതിന്റെ ഇരട്ടി സ്നേഹം തിരിച്ചുകൊടുക്കുന്നവളാണ് സ്ത്രീ. പക്ഷേ, അത്രയേറെ പരിഗണന അവൾക്ക് കിട്ടുന്നു എന്ന് ഉറപ്പുണ്ടായിരിക്കണം.

വിലകൂടിയ പരിദോഷികങ്ങളോ, പണമോ അവൾക്ക് ആവശ്യമില്ല. അവൾ സ്നേഹിക്കുന്നവന് ധനമോ, പ്രശസ്തിയോ, അക്കാദമിക് നിലവാരമോ വേണമെന്ന് ആഗ്രഹിക്കാറില്ല. സ്നേഹിക്കാൻ, അംഗീകരിക്കാൻ, കേൾക്കാൻ, കരുതലോടെ ചേർത്തുപിടിക്കാൻ, തന്റെ കഴിവിനെ സപ്പോർട്ട് ചെയ്യാൻ, ഒരാൾ…

അയാൾ സുന്ദരനാകണം എന്ന് നിർബന്ധമില്ല. പക്ഷേ, സ്നേഹം പ്രകടിപ്പിക്കാൻ കഴിവുള്ളവനാകണം.വാക്കുകളിൽ മാസ്മരികതയുണ്ടാവണം.വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയണം.സത്യസന്ധനായിരിക്കണം….

ഇതൊക്കെയാണോ ഇന്നത്തെ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്നൊരു മറുചോദ്യം ഉണ്ടാവാം.
“അതെ, യഥാർത്ഥ പ്രണയത്തിൽ ഇതൊക്കെ തന്നെയാണ് പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത്.

0 Comments

No Comment.