Skip to content

chithrodayamflashnews.com

October 18, 2026 6:16 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

തീച്ചൂളയില്‍ കേരളം ; നിയന്ത്രണം വിട്ട് വൈദ്യുതി.

കുതിച്ചുയരുന്ന ചൂടിനൊപ്പം വൈദ്യുതി ഉപഭോഗം റെക്കോർഡ് മറികടക്കാനൊരുങ്ങുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് കടക്കുന്നതിന് മുമ്ബ് തന്നെ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്.

ഉയർന്ന താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം മുൻവർഷങ്ങളേക്കാള്‍ വർധിക്കുമെന്നാണ് കെ എസ് ഇ ബിയുടെ നിഗമനം.

കഴിഞ്ഞ വർഷം ഏപ്രില്‍ 19നായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 102.9 ദശലക്ഷം യുനിറ്റ്. ഇത്തവണ ഉഷ്ണതരംഗത്തിന് സമാനമായ സ്ഥിതിയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം ഇപ്പോഴേ വർധിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രതിദിനം വൈദ്യുതി ഉപഭോഗം 95 ദശലക്ഷം യൂനിറ്റിനടുത്താണ്. സാധാരണ ഈ സമയത്ത് 68 ദശലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉപയോഗിക്കുന്നിടത്താണ് ഇത്രയും വർധന.

മാർച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളാകുന്നതോടെ ഉപഭോഗം സർവകാല റെക്കോർഡിലേക്ക് ഉയരുമെന്നാണ് കെ എസ് ഇ ബിയുടെ ആശങ്ക. ലോക്‌സഭാ തിരെഞ്ഞടുപ്പ് നടക്കുന്നതിനാല്‍ വൈദ്യുതി നിയന്ത്രണവും പവർകട്ടും ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങള്‍ കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതി വാങ്ങും. ഇതോടെ കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനും ശക്തമായ സമ്മർദം ചെലുത്തേണ്ടി വരും. ഇത് മുൻകൂട്ടി കണ്ട് ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായും അധികൃതർ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6