കോഴിക്കോട് റൂസ സാമ്പത്തിക സഹായത്തോടെ ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര ഗവേഷക വിഭാഗം “ഹാൻഡ്സ് ഓൺ ട്രെയിനിങ് ഇൻ മോഡലിംഗ് ഫ്ലൂയിഡ് ഫ്ലോ പ്രോബ്ലെംസ് (HTMF 2.1 )” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 2 ദിവസത്തെ ഗവേഷണ ശില്പശാല സമാപിച്ചു. ഗവേഷണങ്ങൾ സമൂഹ നന്മയ്ക്കും രാഷ്ട്ര പുരഗതിക്കും ഉതകുന്നതാവണം എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് വെല്ലോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. ജഗതീഷ് കുമാർ എം എസ് അഭിപ്രായപ്പെട്ടു.
ആറു വ്യത്യസ്ത പ്രമേയങ്ങളിലായി വി ഐ ടി ഗണിത ശാസ്ത്ര വിഭാഗം തലവൻ ഡോ. ജഗദീഷ് കുമാർ എം എസ്, വി ഐ ടി യിലെ തന്നെ ഡോ. പെരി കമാരേശ്വരൻ, ഡോ. അരുൺ കെ ആർ (അയ്സർ, തിരുവനന്തപുരം), ഡോ. ആശിഷ് അവസ്തി (എൻ ഐ ടി, കോഴിക്കോട് ), ഡോ. നൗഫൽ (കുസാറ്റ്) ഡോ. റിയാസുദ്ധീൻ ടി കെ (ഐ ഐ ഐ ടി, കോട്ടയം ) എന്നീ പ്രമുഖ ഗവേഷക പ്രൊഫെസ്സർമാർ പത്തോളം വിവിധ സെഷനുകളിലായി ഗവേഷകരും, വിദ്യാർത്ഥികളുമായി സംവദിച്ചു. രാഷ്ട്ര പുരോഗതിക്കായി മികച്ച ഗവേഷണ ഫലങ്ങൾ സംഭാവന ചെയ്യാൻ ഫാറൂഖ് കോളേജ് പ്രതിഞ്ജാബദ്ധമാണെന്ന് പ്രിൻസിപ്പൽ ഡോ. കെ എ ആയിഷ സ്വപ്ന പറഞ്ഞു. സമഗ്രമായതും, ഗുണമേന്മയുള്ള ഗവേഷണങ്ങൾക്കും, പ്രാരംബികളായ ഗവേഷകരുടെ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടാനായാണ് ഫാറൂഖ് കോളേജ് HTMF 2.1 സമർപ്പിക്കുന്നതെന്ന് വകുപ്പ് മേധാവി മുഹമ്മദ് നിഷാദ് മണിപറമ്പത്ത് അഭിപ്രായപ്പെട്ടു.
ഗുണമേന്മയുള്ള ഗവേഷണങ്ങൾക്ക് ഇത്തരം ശില്പശാലകൾ പുതിയ ജാലകങ്ങൾ തുറക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. എം അബ്ദുൽ ജബ്ബാർ അഭിപ്രായപ്പെട്ടു. ഉത്ഘാടന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. എം അബ്ദുൽ ജബ്ബാർ, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ ടി മുഹമ്മദ് സലീം, എസ് എം സി എസ് ചെയർമാൻ ഡോ. ഷഫീഖ്. ടി, ഡോ. കബീർ വി, ഡോ. അബ്ദുൽ റഷീദ് കെ വി, ശിൽപശാല കൺവീനർ ഡോ. റബീബലി വി പി എന്നിവർ സംസാരിച്ചു.
No Comment.