
മനുഷ്യൻ സാമൂഹ്യ ജീവിയത്രെ. ഒത്തിരി കുറവുകളും എന്നാൽ വളരെ ഉന്നതമായി ചിന്തിക്കാൻ കഴുവുള്ളവരത്രെ മനുഷ്യർ. ശരീരശുദ്ധി പോലെ മനഃശുദ്ധിയും മനുഷ്യർ കാത്തു സൂക്ഷിക്കുന്നു. മന:ശുദ്ധിയുണ്ടാകണമെങ്കിൽ മനുഷ്യൻ്റെ ചിന്തകൾ നന്മ നിറഞ്ഞതായിരിക്കണം. നന്മകൾ ദീപം കണക്കെ ശോഭ പരത്തും. ഇവിടെയാണ് എല്ലാറ്റിലും പ്രധാനപ്പെട്ട ചോദ്യത്തിൻ്റെ പ്രസക്തി. നാം ആരാണന്ന് അന്വഷിച്ചെങ്കിലേ നാം ആരാണന്നറിയൂ. മനുഷ്യ ജന്മം എന്തിനു വേണ്ടി. ഈ ശരീരം പഞ്ചഭുതങ്ങളാൽ നർമ്മിതം. ആ ശരീരമാകുന്ന കൂട്ടിൽ കുടികൊള്ളുന്ന ജീവാത്മാവ്. അത് ശോഭിച്ചു നിൽക്കുമ്പോൾ നാം ആത്മാവിനെ അറിയുമ്പോൾ നാം ആരെന്നതിൽ ബോധവാനാകുന്നു. ആ തിരിച്ചറവിൽ ഒരുവൻ്റെ കർത്തവ്യം എന്താണെന്നറിയാനാകുന്നു. കുറഞ്ഞ കാലഘട്ടം ജീവിച്ച് ശരീരം വിട്ടു പോകുന്ന ജീവാത്മാവിനു എന്തൊക്കെ കർത്തവ്യങ്ങളായിരിക്കും പ്രധാനം. അതിൽ മുൻ നിരയിലുള്ളത് ഈശ്വരസേവ തന്നെ. ഈശ്വരനെ സേവിക്കാനായിട്ടു മാത്രമാണ് നമ്മൾ ഒരോരുത്തരുടെയും ജന്മ ലക്ഷ്യം. പലർക്കും അജ്ഞാതമായ കാര്യമത്രെ. ആ അജ്ഞതയിൽ നിന്നു കൊണ്ട് മനുഷ്യൻ ധനസമ്പാദനത്തിന് മുൻതൂക്കം നൽകി ഏതു നീചപ്രവൃത്തികളിലും ഏർപ്പെടുന്നു. ഫലമോ ഈശ്വരനെ മറക്കുകയും ഈശ്വരൻ്റെതായ വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്യുന്നു. അന്ത്യത്തിൽ ജീവാത്മാവ് ശരീരം മാറുമ്പോൾ നിഷ്ഫലമായ ജന്മമെന്നു വിളിക്കേണ്ടിയും വരുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം അറിയുന്ന നിമിഷം എല്ലാറ്റിലും പ്രധാനപ്പെട്ട ചോദ്യത്തിനുത്തരമായി. പുനർജന്മം ഒരു തുടർപ്രക്രിയയാണങ്കിലും പരമാത്മാവിൽ ചെന്നു ചേരുന്നതോടെ മോക്ഷ ലഭ്യതയും ആകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.