Skip to content

chithrodayamflashnews.com

November 28, 2026 6:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1327

ഉദാത്തമായ ജീവിത ദർശനം.(ഇന്നത്തെ ചിന്താവിഷയം)

Asnap 2127

മനുഷ്യനുള്ളിടത്തോളം കാലം ജീവിതം ഉണ്ട്. ജീവിതം നയിച്ചു തീർക്കുക ഒരോരുത്തരുടെയും കർത്തവ്യമത്രെ. വരുന്ന പോലെ മംഗല്യം എന്ന രീതിയിൽ ജിവിക്കുന്നതിൽ അർത്ഥമില്ല. ഏങ്ങനെയും അല്ലെങ്കിൽ തോന്നിയതുപോലെ ജീവിക്കുക ഒരു പ്രവണതയല്ല. ജീവിക്കുന്നതിൽ ബോധം പുലർത്തിയിരിക്കണം. ഞാൻ ആരാണെന്നും എൻ്റെ കർത്തവ്യം എന്താണെന്നും ബോധവാനായിരിക്കണം. നമ്മൾ വച്ചുപുലർത്തുന്ന ഏതു വിശ്വാസത്തിലും ചിന്തകളിലും കർമ്മങ്ങളിലും ഉദാത്തത ഉണ്ടായിരിക്കണം. ഉദാത്തമായ ജീവിത ദർശനം എങ്ങനെ ജീവിക്കണം എന്നതിനു മാതൃകയായി ഭവിക്കുന്നു. തിന്നുക, കുടിക്കുക, രമിക്കുക, ഉറങ്ങുക അല്ല ജീവിത പ്രാധാന്യങ്ങൾ. അതൊക്കെ ശരീരത്തിനു വേണ്ട സംഗതികൾ മാത്രം. അത് അതിൻ്റെ വഴിയേ പൊയ്ക്കൊള്ളും. ഏതു കാമനകളും ഇന്ദ്രീയങ്ങളുടെ വിഷയമത്രെ. അതല്ല ജീവിത ദർശനം. ജീവിത ദർശനം ഈശ്വരസാക്ഷാത്ക്കാരമത്രെ. മനുഷ്യൻ്റെ ജന്മോദ്ദേശം തന്നെ ഈശ്വരസേവയ്ക്കാണ്. ഈശ്വരസേവ സനാതന ധർമ്മത്തിൻ്റെ പ്രധാന ഭാഗമത്രെ. അതിനെ ഉൾക്കൊള്ളുന്നവൻ്റെ ജീവിതം ഏറെ ഉദാത്തവും അതിൽ വന്നു ചേരുന്ന ദർശനവും മഹത്വമേറുന്നു. യഥാർത്ഥ ഈശ്വരസേവ മാനവ സേവ തന്നെ. മാനവ സേവ ചെയ്തു ഈശ്വരസേവ പൂർത്തീകരിക്കുന്നു. ജീവിതം എത്രമാത്രം ഹ്രസ്വമാണോ അതിലുമേറെ ഹ്രസ്വമത്രെ നാം ധരിച്ചിരിക്കുന്ന ജീവൻ. ഒരു നിശ്ചയവുമില്ല ജീവൻ എത്ര നാൾ നിലനിൽക്കുമെന്ന് . നാം വെറും കയ്യോടെ ഈ ഭൂമിയിൽ ജാതനായെങ്കിൽ വെറും കയ്യോടെ മരണത്തിലൂടെ മടങ്ങുന്നു. ഈ നഗ്നസത്യം പരമാർത്ഥം അറിയുന്നവൻ ഒരിക്കലും സ്വാർത്ഥനാകില്ല. നാം വാരിക്കുട്ടി വച്ച ഒന്നും കൂടെ കൊണ്ടുപോകാനാകത്തിടത്ത് മനുഷ്യാ നിൻ്റെ ധാർഷ്ട്യം നിഷ്ഫലമാണ്. നാം അപരൻ്റെ ദുഃഖത്തിനു താങ്ങാകു, ആരെയും ദ്രോഹിക്കാതിരിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളെ സമ്പന്നമാക്കുക അപ്പോൾ മാത്രമേ ഉദാത്തമായ ജീവിത ദർശനം സഫലമാകൂ. നാം തന്നെ നമ്മുടെ ശത്രുവും മിത്രവും. നമ്മുടെ മനസ്സിനെ എത്രമാത്രം പഠിക്കുന്നുവോ അത്രമാത്രം മനസ്സിനെ തിരുത്തുവാനും നമുക്ക് കഴിയുന്നു. മനസ്സിനെ നന്മയുടെ പാതയിലേയ്ക്ക് തിരിച്ചുവിടാനായാൽ സ്വന്തം ജീവിതം ധന്യത കൈവരിക്കും. അത് സ്വന്തം ജീവിതത്തിൽ മാത്രമല്ല അപരൻ്റെ ജീവിതത്തിനും തുണയാകും മാതൃകയാകും. ഉദാത്ത ജീവിത ദർശനമായി ഭവിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

Asnap 516

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6