Skip to content

chithrodayamflashnews.com

November 29, 2026 2:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1417

ദിവസത്തിൻ്റെ 24 മണിക്കൂറും എങ്ങനെ ഉപയോഗപ്പെടുത്തും(ഇന്നത്തെ ചിന്താവിഷയം)

Asnap 809

സമയത്തെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നിടത്ത് വിജയപ്രാപ്തി വേഗത്തിലാക്കുന്നു. സമയലഭ്യം ഏവർക്കും ഒരുപോലെയത്രെ. അതിനെ എങ്ങനെ വിനയോഗിക്കുക എന്നതാണ് പ്രധാനം. ചിലർ സമയത്തിൻ്റെ വിലയറിഞ്ഞും മറ്റുചിലർ വിലയറിയാതെയും ജീവിക്കുന്നു. വിലയറിഞവർ സമയം പാഴാക്കാതെ കർമ്മനിരതരായി ഇരിക്കും. അല്ലാത്തവർ ഉണ്ടും ഉടുത്തും ഉറങ്ങിയും ജീവിക്കുന്നതിനൊപ്പം സമയമില്ലന്നുള്ള പരാതിയും പറയും. സമയക്കുറവു മടിമൂലം ഉണ്ടാകുന്ന പ്രവണതയത്രെ. നമ്മുടെ കർമ്മങ്ങൾ യഥാസമയം നിറവേറ്റുന്നിടത്ത് സമയക്കുറവു തീണ്ടാറില്ല . ജീവിതം വെറുതെയങ്ങു ജീവിച്ചു മരിക്കുകയല്ലായെന്ന ബോധം അവശ്യമാണ്. ശ്രദ്ധാപൂർവ്വം ജീവിതത്തെ കാണുകയും അതനുസരിച്ച് ജീവതം എങ്ങനെ ജീവിക്കണം എന്ന് തിട്ടപ്പെടുത്തുകയും അപ്രകാരം ജീവിതത്തെ മുന്നോട്ടു നയിക്കുകയും വേണം. അവിടെ പരാജയം വന്നു ചേരില്ല. പരാതികൾ പ്രകടിപ്പിക്കാറില്ല. പകരം ഊർജ്ജസ്വലരായി ലക്ഷ്യപ്രാപ്തിക്കുവേണ്ടി അക്ഷീണം പ്രവൃത്തികളിൽ മുഴുകി വിജയം രുചിക്കുന്നത് കാണാനാവുന്നു. ചിന്തകളിലായാലും പ്രവർത്തനങ്ങളിലായാലും നന്മാധിഷ്ഠിതമായവയിൽ മനസ്സ് നിലനിർത്തുക. മനസ്സ് നിർമ്മലവും നന്മയും നിറഞ്ഞവയെങ്കിൽ ജീവിതവും നന്മ നിറഞ്ഞതായി മാറും. നാം എന്താകാൻ ആഗ്രഹിക്കുന്നുവോ അതു തന്നെ വന്നു ഭവിക്കുന്ന അനുഭവങ്ങൾ കാണാനാവും. അതിനു കാരണം മനസ്സിൻ്റെ ചേതനയാണ്. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന പ്രവണത. പക്ഷെ ആഗ്രഹം സത്യനിഷ്ഠയിൽ ആയിരിക്കണം. കൊക്കിലൊതുങ്ങുന്നവയെ കൊത്താവൂ എന്നതുപോലെ നമ്മുടെ ആഗ്രഹങ്ങളും നമ്മളാലാകുന്നതു മാത്രം. മറിച്ചെങ്കിൽ അണ്ണാൻ ആനയോളം വാ പൊളിച്ചാലുണ്ടാകുന്ന അവസ്ഥയായി മാറും. ഇവിടെയാണ് തിരിച്ചറിവിൻ്റെ പ്രസക്തി. പ്രയോഗിതാബോധം അത്യാവശ്യമത്രെ. വേണ്ടിടത്ത് വേണ്ടമാതിരി ചിന്തിച്ചു പ്രവൃത്തിക്കുമ്പോൾ ഫലങ്ങളിലും ശുഭം വന്നു ചേരും. ജീവിതത്തെ സീരിയസ്സോടെ സമീപിക്കുന്നിടത്തെ ഇരുപത്തിനാലു മണിക്കൂറും ഉപയോഗിക്കാനാകും. സ്വാർത്ഥത വെടിഞ്ഞു കർമ്മനിരതയിൽ സാമൂഹ്യ നന്മയ്ക്കു പ്രാധാന്യമേറി ജീവിതം നയിക്കു, ഏവർക്കും സംതൃപ്തി ഉണ്ടാകും. ശാന്തിയും സമാധാനവും ഉണ്ടാകും. ശാന്തിയും സമാധാനവുമുണ്ടെങ്കിൽ അവിടെ ആനന്ദം കളിയാടും. ആനന്ദാവസ്ഥയാണ് ഏവരുടേയും പരമ ലക്ഷ്യം. അതിനായി ഈശ്വരവിശ്വാസവും ഈശ്വരഭയവും ഉണ്ടായിരിക്കണം. ഇവ രണ്ടും നമ്മളെ തെറ്റുകളിൽ നിന്നും അകറ്റി നിർത്തും. തെറ്റു ചെയ്യാത്തിടത്ത് ശരിയുടെ പ്രകാശം പരത്തി മനസ്സിനെ നിർമ്മലാവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. സത്യവും ധർമ്മവും ബോധതലത്തിൽ വളർന്നു പന്തലിക്കുന്നു. അത് അവൻ്റെ ചിന്തകളിലും പ്രവൃത്തികളിലും പ്രകടമാക്കുകയും ജീവിതം ധന്യമാക്കുകയും ചെയ്യുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

Asnap 516

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6