
ഇന്ന് എവിടെ നോക്കിയാലും മത്സരങ്ങളുടെ കാലമാണ്. കുടുംബങ്ങൾ, സമൂഹം, വ്യവസായം, വിനോദം, കായികം മുതലായ മേഖലകളിലും മത്സരം തുടരുന്നു. മത്സരം ആരോഗ്യ പരമായിരിക്കണം. ഒരിക്കലും വാഗ്വാദമാകരുത്. വാഗ്വാദങ്ങൾ നമ്മൾ ഒഴിവാക്കിയെ പറ്റൂi . വാഗ്വാദം ഒഴിവാക്കുന്നിടത്ത് ചർച്ചകളാകാം. എല്ലാ ചർച്ചകളും വിജയത്തിലെത്തിയില്ലങ്കിൽ കുടി ജീവിതം ഭദ്രമാകണമെങ്കിൽ ചർച്ച ഊഷ്മളമായിരിക്കണം . ഊഷ്മളമാണങ്കിൽ ഏതു ചർച്ചകൾക്കും ഫലം കണ്ടെത്തും. ഒരു വിഷയമോ ബഹുവിഷയമോ ആകട്ടെ ചർച്ചകളിലൂടെ മാത്രമേ വിജയ സാധ്യതയ്ക്ക് പ്രധാന്യമേറൂ. അതേ സമയം വാഗ്വാദം വിഷയത്തെ വികലമാക്കി താൻ പിടിച്ച മുയലിനു രണ്ടു കൊമ്പെന്ന് ആവർത്തിച്ചു കൊണ്ട് തകർച്ച ഒരുക്കുന്നു. തകർച്ചയല്ലാതെ മറ്റൊരിടത്തും നമ്മൾ ചെല്ലാറുമില്ല. തകർച്ചയെ താലോലിക്കുമ്പോൾ വാഗ്വാദം അതിൻ്റെ അതിർവരമ്പുകൾ വിട്ടിരിക്കും. അതിർവരമ്പു നഷ്ടപ്പെട്ടവർ ജാതിയിലും മതത്തിലും വാഗ്വാദം നടത്തി തമ്മിൽ തല്ലി വിഷയങ്ങളെ വികൃതമാക്കും. ഏതു വികൃതവും ഭീഭത്സമായിരിക്കും. ഭീഭത്സമാകുമ്പോൾ നമ്മൾ നമ്മളെ മറക്കുന്നു. നമ്മൾ നമ്മളെ മറക്കുന്നിടത്ത് വാഗ്വാദം തുടരുകയും വാഗ്വാദത്തിൽ നിന്നും പ്രകീർത്തനത്തിൻ്റെ പാത മുരടിക്കുകയും ചെയ്യുന്നു. അത് ജീവിതത്തെ സാരമായി ബാധിക്കുകയും, ഇത്തരം പ്രവണതകൾ കൊണ്ട് ഒരു പ്രയോജനവും വന്നു ചേരില്ല. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നുകൊണ്ടി നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ)
Mob 9867242601
No Comment.