Skip to content

chithrodayamflashnews.com

November 29, 2026 2:25 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നാട്യം ഒഴിവാക്കുക.(ഇന്നത്തെ ചിന്താവിഷയം)

ഒരുവൻ്റെ സ്വഭാവം അവൻ്റെ വ്യക്തിത്വത്തേ മികവുറ്റതും അല്ലാത്തതും ആക്കുന്നു. നല്ല സ്വഭാവം നന്മകളുടെ വിളവു കൊയ്യുന്നു. തിന്മയാണ് സ്വഭാവമെങ്കിൽ തിന്മയുടെ വിളവ് എടുക്കുന്നു. തിന്മയുടെ മുഖമുദ്രയത്രെ നാട്യം. യഥാർത്ഥ മുഖത്തെ മറച്ചുവച്ചു കൊണ്ട് അഭിനയിക്കുക. കള്ളത്തരവും വഞ്ചനയും ചതിയും കാട്ടുക. കാപട്യം കാട്ടുന്ന മനസ്സ് സത്യ വിരുദ്ധമായി നിൽക്കും. അവിടെ നിർമ്മിക്കുന്ന എന്തും നീതിയോട് കൂറുപുലർത്തുന്നവയായിരിക്കില്ല. നീതിയില്ലാത്തിടത്ത് സത്യം കാണില്ല. സത്യമില്ലാത്തിടത്ത് ദൈവ ചൈതന്യം ജനിക്കില്ല. ദൈവ ചൈതന്യം ഇല്ലാത്തിടത്ത് മറ്റെന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും അവയൊന്നും വിലമതിക്കില്ല. പോരായ്മകളിൽ ജീവിക്കുക കരുത്തില്ലാതെ ജീവിക്കുന്നതിനു തുല്യമായിരിക്കും . ഒരു വ്യക്തിത്വത്തേ ശ്രേഷ്ഠമാക്കണമെങ്കിൽ അവൻ്റെ ചിന്തകളും പ്രവൃത്തികളും ശ്രേഷ്ഠമായിരിക്കണം. അതിനായിട്ട് അറിവും ബോധവും ജ്ഞാനവും ഉണ്ടായിരിക്കണം. അറിവിലൂടെ ബോധവും, ബോധത്തിലൂടെ ജ്ഞാനവും നേടുന്നു. ജ്ഞാനം നേടുന്നതോടെ കർമ്മശേഷിയും കർമ്മശേഷിയാർജ്ജിക്കുമ്പോൾ ചിന്തകളിൽ തന്നെ മൂല്യാധിഷ്ഠിത മാറ്റങ്ങൾ താനെ വന്നു ചേരുകയും അങ്ങനെ ജ്ഞാനം ആത്മജ്ഞാനമായി മാറുന്നു. ആത്മജ്ഞാനം പരമാത്മജ്ഞാനത്തിലേയ്ക്കുള്ള വഴി തെളിക്കുന്നു. പരമാത്മജ്ഞാനം പൂർണ്ണമായും നേടുന്നടുത്ത് തത്ത്വമസി അഹം ബ്രഹ്മാസ്മി മുതലായ ജ്ഞാന മൂല്യങ്ങളിൽ ജീവിക്കാനാകുന്നു. നാട്യങ്ങളില്ലാത്ത നിർമ്മലമായ മനസ്സിൻ്റെ ഉടമയാകുന്നിടത്ത് ഈശ്വരസാക്ഷാത്ക്കാരത്തിനു വിധേയമാകുന്നു. ഒരു മനുഷ്യജീവിതം കൊണ്ട് നാം എന്താണോ വിവക്ഷിക്കുന്നത് അത് നമുക്ക് നേടിയെടുക്കാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം .

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6